New Movie Announcement:കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ 'ഹെയ്ൽ മേരി'; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മലയാള സിനിമയിലെ പ്രശസ്ത സംവിധായകനും നിർമ്മാതാവുമായ മാർട്ടിൻ പ്രക്കാട്ടും നടനും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നതായി അറിയുന്നു. 'ഓഫിസർ ഓൺ ഡ്യൂട്ടിക്ക്' ശേഷ
മലയാള സിനിമയിലെ പ്രശസ്ത സംവിധായകനും നിർമ്മാതാവുമായ മാർട്ടിൻ പ്രക്കാട്ടും നടനും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നതായി അറിയുന്നു. 'ഓഫിസർ ഓൺ ഡ്യൂട്ടിക്ക്' ശേഷം, ഇരുവരും ചേർന്ന് പുതിയ ചിത്രമായ 'ഹെയ്ൽ മേരി'യിൽ പ്രവർത്തിക്കുന്നു. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. ചിത്രം നിർമിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗ്രീൻ റൂം പ്രൊഡക്ഷൻസും ചേർന്ന് ആണ്. വിഷ്ണു രവികുമാർ ഈ ചിത്രത്തിന്റെ സംവിധാനം ഏറ്റെടുത്തിട്ടുണ്ട്. ജി.ആർ. ഇന്ദുഗോപന്റെ നോവലിനെ അടിസ്ഥാനമാക്കി, ഡോ. നീരജ് രാജനും മാർട്ടിൻ പ്രക്കാട്ടും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, വിനയ് ഫോർട്ട്, ജഗദീഷ്, അനു സിത്താര, കാവ്യ രാമചന്ദ്രൻ തുടങ്ങിയ പ്രമുഖ താരങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്നു. ബസ് യാത്രയുടെ പശ്ചാത്തലത്തിൽ ഹൃദ്യമായ ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. കുഞ്ചാക്കോ ബോബനോടൊപ്പം ഒരു ബാലതാരം ജനലിലൂടെ പുറത്തേക്ക് നോക്കി പുഞ്ചിരിക്കുന്ന ദൃശ്യം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവരും ചിത്രത്തിന്റെ നിർമ്മാതാക്കളാണ്. മലയാള സിനിമയിൽ വലിയ വിജയങ്ങൾ സമ്മാനിച്ച നിരവധി സാങ്കേതിക പ്രവർത്തകരാണ് 'ഹെയ്ൽ മേരി'യുടെ പിന്നിലും അണിനിരക്കുന്നത്. റോബി വർഗ്ഗീസ് രാജ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് ജേക്സ് ബിജോയ് സംഗീതം പകരുന്നു. ചമൻ ചാക്കോയാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്. സിനിമയുടെ ടൈറ്റിലും ഫസ്റ്റ് ലുക്കും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ്: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ആക്ഷൻ കൊറിയോഗ്രാഫർ: കലൈ കിങ്സൺ, ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ: വിഷ്ണു സുജാതൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആരിഷ് അസ്ലം, ജിബിൻ ജോൺ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ: അനൂപ് ചന്ദ്രൻ, സെക്കൻഡ് യൂണിറ്റ് ക്യാമറാമാൻ: അശ്വിൻ രമേഷ്, അസോസിയേറ്റ് ഡയറക്ടർ: സിദ്ധാർത്ഥ് എസ്, രാജീവ് സേതുലാൽ ബി, കളറിസ്റ്റ്: ശ്രീക് വാര്യർ, വി.എഫ്.എക്സ്: പ്രോമിസ്, സ്റ്റിൽസ്: സാബി ഹംസ, പി.ആർ.ഒ: പ്രതീഷ് ശേഖർ, ഹെയൻസ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽ.എൽ.പി.



















