Stepping into the Seventieth: കോഴിക്കോട് മെഡിക്കൽ കോളേജ്

ചേവായൂരിലെ ഒരു ഗോൾഫ് മൈതാനത്ത് ആരംഭിച്ച ഈ സ്വപ്നം, ഇന്ന് ലക്ഷക്കണക്കിന് ആളുകളുടെ ആശ്രയകേന്ദ്രമായി മാറിയിരിക്കുന്നു. എന്നാൽ, സപ്തതിയുടെ നിറവിലേക്ക് അടുക്കുമ്പോൾ,
ചേവായൂരിലെ ഒരു ഗോൾഫ് മൈതാനത്ത് ആരംഭിച്ച ഈ സ്വപ്നം, ഇന്ന് ലക്ഷക്കണക്കിന് ആളുകളുടെ ആശ്രയകേന്ദ്രമായി മാറിയിരിക്കുന്നു. എന്നാൽ, സപ്തതിയുടെ നിറവിലേക്ക് അടുക്കുമ്പോൾ, കോഴിക്കോട് മെഡിക്കൽ കോളേജ് ചോദിക്കുന്ന ഏറ്റവും വലിയ ചോദ്യം മറ്റൊന്നാണ്. എഴുപത് വർഷം മുൻപ് മലബാറിന് ലഭിച്ച ഈ സ്വപ്നസ്ഥാപനത്തെ, വരും തലമുറകൾക്ക് എങ്ങനെ കൂടുതൽ മികച്ചതാക്കി കൈമാറുമെന്നതാണ് ആ ചോദ്യം. കാലത്തിനു മുൻപേ സഞ്ചരിച്ച വാക്കുകൾ, ഉദ്ഘാടനം ചടങ്ങിൽ അധ്യക്ഷനായ കെ.പി. കേശവമേനോൻ പറഞ്ഞ വാക്കുകൾ ഇന്നും ശ്രദ്ധേയമാണ്. മെഡിക്കൽ കോളേജ് ഒരു രാഷ്ട്രീയ പാർട്ടിയുടെ നേട്ടമല്ല, ജനങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും പി.എസ്.പി.യും മുസ്ലിം ലീഗും പൊതുകാര്യങ്ങളിൽ ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.


















