School van accident: സ്കൂൾ വാന്‍ കനാലിലേക്ക് തെന്നിവീണു, 27 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്; കൃത്യസമയത്ത് നാട്ടുകാർ ഓടിയെത്തിയതി രക്ഷയായി

തൃശൂർ: ഒരു സ്കൂൾ വാൻ കനാലിലേക്ക് തെന്നിവീണതോടെ 27 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും വീട്ടിലേക്ക് കൊണ്ടുപോകുന്ന വാനാണ് അപകടത്തിൽപ്പെട
തൃശൂർ: ഒരു സ്കൂൾ വാൻ കനാലിലേക്ക് തെന്നിവീണതോടെ 27 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും വീട്ടിലേക്ക് കൊണ്ടുപോകുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് 4.30ഓടെയാണ് ഈ സംഭവം നടന്നത്. അപകടത്തിൽപ്പെട്ടവർ ആലൂർ സെൻറ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികളാണ്. തുമ്പൂർമുഴി വലതുകര മെയിൻ കനാലിന്റെ താണിപ്പാറ ഭാഗത്ത് വച്ചാണ് വാൻ കനാലിലേക്ക് മറിഞ്ഞത്. ശബ്ദം കേട്ട് സമീപത്തുള്ള നാട്ടുകാർ ഉടൻ തന്നെ ഓടിയെത്തി വിദ്യാർത്ഥികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. കനാലിൽ വെള്ളം കുറവായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായതായി അറിയുന്നു. വീതിയുള്ള കനാൽ ബണ്ട് റോഡിലൂടെ വന്ന വാനാണ് റോഡിൽ നിന്നും തെന്നി കനാലിലേക്ക് വീഴുന്നത്.
ആളൂർ പോലീസും ചാലക്കുടി ഫയർഫോഴ്സും സ്ഥലത്തെത്തി. കൈ വിരലിന് പരിക്കേറ്റ താണിപ്പാറ മണ്ടത്തറയിലെ നയന(10)യും സഹോദരി അനന്യ(9)യും തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോട്ട പള്ളൂപറമ്പിൽ പി വി ഷിഖ(11), പള്ളുപറമ്പിൽ ശിവാനി(9), പോട്ട പൊറുത്തൂകാരൻ നിധി ജെയിംസ്, ഞാറേക്കാടൻ കെവിൻ ഷിനോജ്(13), കൊല്ലെൻതേറി എയ്ഡൻ(4), അധ്യാപിക നിധിമോൾ(45) എന്നിവരെ ചാലക്കുടി സെന്റ്. ജെയിംസ് ആശുപത്രിയിലും, നിരുപമ സന്തോഷ്(11), ആവന്തിക(10), അനാമിക(13), ആദം(13), സയാ എലിസബത്ത്(4), സിയാൻ(4), ലാറീസ്(14), ജുലീന(13), അലിൻ റോസ്(14), അയന(7), ജാസ്മിൻ(5), സോന(14), അബേബ(8), അബിഗെയിൽ(5), ആന്റണി(14), അനക്സ്(13), ഷാരോൺ(9), ജോയൽ(13), എയ്സൻ എന്നിവരെ പോട്ട ധന്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
















