Search for missing fishermen continues:കാണാതായ മത്സ്യത്തൊഴിലാളികളെ ഒൻപതാം ദിവസവും കണ്ടെത്താനായില്ല; മുതലപ്പൊഴിയിൽ തിരച്ചിൽ അവസാനിപ്പിച്ചു

ഫിഷറീസ് വകുപ്പ്, കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട്, വിഴിഞ്ഞത്തുനിന്ന് നാലംഗ സ്കൂബ സംഘം എത്തിച്ചു. എന്നാൽ, അരമണിക്കൂർ തിരച്ചിൽ നടത്തിയെങ്കിലും കടലിന്റെ പ്രക്ഷു
ഫിഷറീസ് വകുപ്പ്, കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട്, വിഴിഞ്ഞത്തുനിന്ന് നാലംഗ സ്കൂബ സംഘം എത്തിച്ചു. എന്നാൽ, അരമണിക്കൂർ തിരച്ചിൽ നടത്തിയെങ്കിലും കടലിന്റെ പ്രക്ഷുബ്ധത മൂലം തിരച്ചിൽ അവസാനിപ്പിക്കേണ്ടി വന്നു. ഈ മാസം അഞ്ചിനും, മുതലപ്പൊഴിയിൽ സ്കൂബ സംഘം തിരച്ചിൽ നടത്തിയെങ്കിലും കാലാവസ്ഥ മോശമായതിനാൽ പ്രവർത്തനം നിർത്തിയിരുന്നു. വിഴിഞ്ഞത്ത് കാണാതായ ജോണിനായും തിരച്ചിൽ തുടരുകയാണ്. കോസ്റ്റ് ഗാർഡ് കപ്പൽ, തെക്ക് തമിഴ്നാട് തീരത്തേക്ക് പരിശോധന നടത്തുന്നു. വ്യോമസേനയുടെ ഹെലികോപ്റ്റർ കൊച്ചിയിൽ നിന്നെത്തി, കൂടാതെ ധീര റെസ്ക്യൂ ബോട്ടും തിരച്ചിലിനുണ്ട്. ഷിജിനെയും ജോണിനെയും ജൂലൈ 31നാണ് കാണാതായത്.


















