Gold recovered from honest jeweler: അമ്മ സ്വർണം സൂക്ഷിച്ച പഴയ പെട്ടി മകൾ ആക്രിക്കാരന് വിറ്റു; നഷ്ടപ്പെട്ടെന്ന് കരുതിയ 11 ലക്ഷത്തിൻ്റെ സ്വർണം ആക്രിക്കാരൻ്റെ സത്യസന്ധതയിൽ തിരികെകിട്ടി

മലപ്പുറം: 11 ലക്ഷത്തോളം രൂപ വിലമതിക്കുന്ന പത്തര പവന്റെ സ്വർണാഭരണങ്ങൾ, അമ്മ രഹസ്യമായി സൂക്ഷിച്ചിരുന്ന പെട്ടിയിൽ നിന്ന് മകൾ ആക്രിക്കാരന് അറിയാതെ വിറ്റു. എന്നാൽ,
മലപ്പുറം: 11 ലക്ഷത്തോളം രൂപ വിലമതിക്കുന്ന പത്തര പവന്റെ സ്വർണാഭരണങ്ങൾ, അമ്മ രഹസ്യമായി സൂക്ഷിച്ചിരുന്ന പെട്ടിയിൽ നിന്ന് മകൾ ആക്രിക്കാരന് അറിയാതെ വിറ്റു. എന്നാൽ, ആക്രി വ്യാപാരിയുടെ സത്യസന്ധതയും, പൊലീസ് സമയബന്ധിതമായി ഇടപെട്ടതും കാരണം, നഷ്ടപ്പെട്ടതായി കരുതിയ സ്വർണം കുടുംബത്തിന് തിരികെ ലഭിച്ചു. ഈ സംഭവത്തിൽ മുഖ്യകഥാപാത്രമായ ആക്രി വ്യാപാരി യു.കെ. അനീസ്, കഴിഞ്ഞ മാസം 25-നാണ് ഈ സംഭവം നടന്നത്. കോഴിക്കോട്ടെ ചുങ്കത്തുള്ള വീട്ടിൽ എത്തിയ അനീസ്, ഗൾഫിൽ നിന്നെത്തിയ മകൾ രാധികയെ മാത്രം കണ്ടു. അമ്മ രേവ വീട്ടിലില്ലാത്തതിനാൽ, പഴയ കാർഡ് ബോർഡ് പെട്ടിയും പഴയ സ്കൂട്ടറും മകൾ ആക്രിക്ക് നൽകി. അമ്മ സ്വർണം സൂക്ഷിച്ചിരുന്ന പെട്ടിയും ഇതിൽ ഉൾപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം വീട്ടിലെത്തിയ അമ്മ, സ്വർണം സൂക്ഷിച്ച പെട്ടി കാണാതായതോടെ മകളോട് ചോദിച്ചപ്പോൾ, ആക്രിക്കാരന് നൽകിയ വിവരം അറിയാൻ കഴിഞ്ഞു. തുടർന്ന്, കുടുംബം നടക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ആക്രി എടുത്തശേഷം, അനീസ് നൽകിയ വിസിറ്റിംഗ് കാർഡാണ് കേസിൽ വലിയ വഴിത്തിരിവായത്. കാർഡിലെ ഫോൺ നമ്പറിൽ ബന്ധപ്പെടുകയും, പൊലീസ് അനീസിനോട് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെടുകയും ചെയ്തു. ശേഖരിച്ച ആക്രി സാധനങ്ങൾ മേൽമുറിയിലെത്തിച്ച് വേർതിരിക്കുന്നതിനിടയിൽ, പെട്ടിയിൽനിന്ന് ആഭരണങ്ങൾ ലഭിച്ചതായി അനീസ് പൊലീസിനോട് പറഞ്ഞു. ആദ്യം മുക്കുപണ്ടമാണെന്ന് കരുതിയെങ്കിലും, ഭാര്യയെ കാണിച്ചപ്പോൾ യഥാർത്ഥ സ്വർണമാണെന്ന് തിരിച്ചറിഞ്ഞു. ദിവസവും നാൽപ്പതോളം വീടുകളിൽ കയറിയിറങ്ങുന്നതിനാൽ, ഏത് വീട്ടിൽനിന്നാണ് ഇത് ലഭിച്ചതെന്ന് ഉറപ്പില്ലായിരുന്നു. എങ്കിലും, താൻ നൽകിയ വിസിറ്റിംഗ് കാർഡ് വഴി ആരെങ്കിലും ബന്ധപ്പെടുമെന്ന പ്രതീക്ഷയിൽ സ്വർണം അനീസ് വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കുകയായിരുന്നു. തുടർന്ന്, നടക്കാവ് പൊലീസ് ആക്രിക്കാരന്റെ വീട്ടിൽ എത്തി, ആഭരണങ്ങൾ ഉടമസ്ഥർക്ക് കൈമാറി. അനീസിന്റെ നല്ല മനസ്സിനെയും സത്യസന്ധതയെയും പൊലീസ്, നാട്ടുകാരും അഭിനന്ദിച്ചു.















