Drug Trade in Mangaluru: ജിജിലും ഷിന്റോയും മംഗളൂരുവിലെ സഹപാഠികൾ, പിന്നെ ലഹരിക്കച്ചവടം; അധ്യാപികമാരെ കെണിയിലാക്കിയത് കീർത്തന

പയ്യോളി: വടകര എം.ഡി.എം.എ. കേസിൽ കസ്റ്റഡിയിൽവിട്ട മരുതോങ്കര സ്വദേശി കീർത്തനയെ ചോദ്യംചെയ്യുന്നത് പുരോഗമിക്കുന്നു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പോല
പയ്യോളി: വടകര എം.ഡി.എം.എ. കേസിൽ കസ്റ്റഡിയിൽവിട്ട മരുതോങ്കര സ്വദേശി കീർത്തനയെ ചോദ്യംചെയ്യുന്നത് പുരോഗമിക്കുന്നു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചതായാണ് വിവരം. മറ്റ് അധ്യാപികമാരെ ലഹരിക്കച്ചവടത്തിലേക്കെത്തിച്ചത് കീർത്തനയാണെന്നും സൂചനയുണ്ട്. ഇവർ വിദ്യാർഥികളെ ലഹരി ഇടപാടിന് ഉപയോഗിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണി വരേയാണ് കോടതി കീർത്തനയെ കസ്റ്റഡിയിൽ വിട്ടത്. സൈബർ സെല്ലിൽനിന്ന് ലഭിച്ച തെളിവുകളുൾപ്പെടെ വെച്ചാണ് ചോദ്യംചെയ്യൽ തുടരുന്നത്. ഇടപാടിൽ കീർത്തനയ്ക്ക് വ്യക്തമായ പങ്കുണ്ട് എന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇതിനിടെ, വടകര എം.ഡി.എം.എ. കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് മറ്റൊരു ലഹരി കേസിലും റിമാൻഡിലായി. പയ്യോളി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാളെ റിമാൻഡ് ചെയ്തത്.
മേയ് 20-ന് മണിയൂർ തുറശ്ശേരിക്കടവ് സ്വദേശിയായ തെക്കേ നെല്ലിക്കുന്നുമ്മൽ മുഹമ്മദ് ഇർഫാനെ (26) 13.56 ഗ്രാം എം.ഡി.എം.എ.യുമായി പയ്യോളി പോലീസ് arrest ചെയ്തിരുന്നു. ഇയാളെ ചോദ്യംചെയ്തതിൽനിന്ന് എം.ഡി.എം.എ. ഇടപാടിനായി ജിജിൽ കുര്യാക്കോസിനാണ് പണം അയച്ചുകൊടുത്തതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. വടകര എൻ.ഡി.പി.എസ്. കോടതിയിൽ പോലീസ് നൽകിയ അപേക്ഷയെത്തുടർന്ന് കോടതി അനുമതിയോടെയാണ് പ്രതിയുടെ മുൻകൂർ arrest രേഖപ്പെടുത്തിയത്. തുടർന്ന് പ്രതിക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയ ജിജിലിനെ റിമാൻഡ് ചെയ്തു. ഈ കേസിലും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി പോലീസ് ചോദ്യംചെയ്യും.




















