Murder Attempt in Guruvayur:കാമുകി തെറ്റിപ്പിരിഞ്ഞു, സ്വകാര്യദൃശ്യം ഭാര്യയ്ക്കയച്ചു; സ്ത്രീവേഷത്തിലെത്തി വധശ്രമം, ട്വിസ്റ്റ്

തൃശ്ശൂർ: ഗുരുവായൂരിൽ പെൺവേഷം കെട്ടിയെത്തി യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിന് പിന്നിൽ നിർണായക വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വിവാഹിതനായ യുവാവും പെൺസുഹൃത്തും
തൃശ്ശൂർ: ഗുരുവായൂരിൽ പെൺവേഷം കെട്ടിയെത്തി യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിന് പിന്നിൽ നിർണായക വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വിവാഹിതനായ യുവാവും പെൺസുഹൃത്തും തമ്മിലുള്ള ബന്ധം തെറ്റിപ്പിരിഞ്ഞതിനെ തുടർന്നുണ്ടായ തർക്കങ്ങളാണ് കൊലപാതകാസൂത്രണത്തിലേക്ക് പ്രതികളെ എത്തിച്ചതെന്നാണ് വിവരം. താമസസ്ഥലം കണ്ടെത്താനാകാതെ അലഞ്ഞുതിരിഞ്ഞ പ്രതികൾ, തക്കസമയത്ത് പോലീസിന്റെ പിടിയിലായതോടെ, തലനാരിഴയ്ക്കാണ് യുവതി രക്ഷപ്പെട്ടത്.
തൊടുപുഴയിൽവെച്ചാണ് യുവതിയും പ്രതിയായ പ്രസാദ് എന്നയാളും പരിചയത്തിലാകുന്നത്. പ്രസാദ് നേരത്തെ വിവാഹിതനായിരുന്നു, എന്നാൽ ഭാര്യ വിദേശത്താണ്. സ്പായിൽവെച്ചാണ് പ്രസാദ് യുവതിയുമായി പരിചയത്തിലാകുന്നത്. പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി, ഒരുമിച്ച് താമസിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് ഇരുവർക്കുമിടയിലുണ്ടായ തർക്കത്തെത്തുടർന്ന് യുവതി തെറ്റിപ്പിരിഞ്ഞ് അവിടെനിന്ന് ഗുരുവായൂരിലേക്ക് പോയി. ഈ സമയത്ത് യുവതി പ്രസാദിന്റെ ഭാര്യയുമായി അടുപ്പംസ്ഥാപിക്കുകയും, ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിവരങ്ങൾ പങ്കുവെക്കുകയും ചെയ്തു. പ്രസാദുമായി അടുപ്പമുള്ള സമയത്ത് എടുത്ത ദൃശ്യങ്ങളും യുവതി പ്രസാദിന്റെ ഭാര്യയ്ക്ക് അയച്ചുകൊടുത്തു. ഇത് പ്രസാദിനും ഭാര്യയ്ക്കുമിടയിൽ പ്രശ്നങ്ങൾക്ക് കാരണമായി.


















