AI Movie Launch:മലയാളത്തിലെ ആദ്യ എ ഐ സിനിമ 'വാഗ്ദത്തഭൂമി' ഫസ്റ്റ്ലുക്ക് പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയൊരു സാങ്കേതിക അധ്യായം കുറിക്കുന്ന ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ai) സിനിമയായ വാഗ്ദത്തഭൂമിയുടെ പോസ്റ്റർ പ്രകാശനം കേരള സംസ്ഥാന മു
മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയൊരു സാങ്കേതിക അധ്യായം കുറിക്കുന്ന ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സിനിമയായ വാഗ്ദത്തഭൂമിയുടെ പോസ്റ്റർ പ്രകാശനം കേരള സംസ്ഥാന മുഖ്യമന്ത്രി വിഡി സതീശൻ തിരുവനന്തപുരത്ത് നടത്തി. ഈ ചടങ്ങിൽ ചിത്രത്തിന്റെ പ്രൊഡ്യൂസർ ഷാജു വാലപ്പൻ സന്നിഹിതനായിരുന്നു. AI സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഈ സിനിമ, മലയാള ചലച്ചിത്രരംഗത്ത് ഒരു പുതിയ പരീക്ഷണമായി മാറുന്നു. പ്രശസ്ത സംവിധായകനും കാർട്ടൂണിസ്റ്റുമായ സിദ്ദിക്ക് പറവൂർ സംവിധാനം ചെയ്യുന്ന വാഗ്ദത്തഭൂമി, AI സാങ്കേതികവിദ്യയുടെ സാധ്യതകൾ സൃഷ്ടിപരമായി ഉപയോഗിക്കുന്ന ഒരു വ്യത്യസ്തമായ സിനിമയാണ്. പരമ്പരാഗത ചലച്ചിത്രഭാഷയും നവീന AI സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച് മനുഷ്യബന്ധങ്ങളും സാമൂഹിക യാഥാർത്ഥ്യങ്ങളും അവതരിപ്പിക്കുന്ന ചിത്രമാണിത്. കേരളത്തിലെ മലയോര ജീവിത പശ്ചാത്തലത്തിൽ ഭൂമിയോടും ഓർമ്മകളോടും വേരുകളോടുമുള്ള മനുഷ്യന്റെ ആത്മബന്ധമാണ് വാഗ്ദത്തഭൂമിയുടെ പ്രധാന പ്രമേയം. പുതിയ തലമുറയുടെ വിദേശ കുടിയേറ്റവും, പൂർവികരുടെ ഓർമ്മകൾ നിറഞ്ഞ ജന്മനാടുമായുള്ള ബന്ധവും, പ്രകൃതിയോടുള്ള മനുഷ്യന്റെ ഉത്തരവാദിത്വവും ചിത്രം ചർച്ച ചെയ്യുന്നു. AI സാങ്കേതികവിദ്യ ഉപയോഗിച്ച് കഥാപാത്രങ്ങൾ, ദൃശ്യാവിഷ്കാരം, സിനിമാറ്റിക് അന്തരീക്ഷം എന്നിവ രൂപപ്പെടുത്തുന്ന ഈ ചിത്രം മലയാള സിനിമയിൽ പുതിയ സൃഷ്ടിപരമായ സാധ്യതകളിലേക്കുള്ള ചുവടുവയ്പ്പായി മാറുന്നു. ലോക സിനിമയിൽ വേഗത്തിൽ വളർന്നുവരുന്ന AI ഫിലിം മേക്കിംഗ് മേഖലയിലേക്ക് മലയാള സിനിമയുടെ സാന്നിധ്യം രേഖപ്പെടുത്തുന്ന ശ്രമം കൂടിയാണ് വാഗ്ദത്തഭൂമി. വാലപ്പൻ ക്രിയേഷൻസിന്റെ ബാനറിൽ ഷാജു വാലപ്പൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം സിദ്ദിക്ക് പറവൂർ നിർവഹിക്കുന്നു. പി ആർ ഓ എം കെ ഷെജിൻ.




















