Cristiano Ronaldo's Wedding: ക്രിസ്റ്റിയാനോ റൊണാൾഡോയുടെ വിവാഹം; ഐഷോസ്പീഡ് കരഞ്ഞു

ഫുട്ബോൾ ആരാധകർ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ വിവാഹത്തിന് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ശനിയാഴ്ച മെദീരയിൽ നടക്കുന്ന ചടങ്ങിൽ, ക്രിസ്റ്റിയാനോ ജോർജിനയെ തന്റെ ജീവ
ഫുട്ബോൾ ആരാധകർ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ വിവാഹത്തിന് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ശനിയാഴ്ച മെദീരയിൽ നടക്കുന്ന ചടങ്ങിൽ, ക്രിസ്റ്റിയാനോ ജോർജിനയെ തന്റെ ജീവിതസഖിയാക്കും. പത്ത് വർഷം ഒരുമിച്ച് താമസിച്ച ശേഷം, ഇരുവരും വിവാഹത്തിലൂടെ വീണ്ടും ഒന്നിക്കുന്നു. ഈ ചടങ്ങിൽ ആരെല്ലാം അതിഥികളായെത്തുമെന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുകയാണ്. ഫുട്ബോൾ താരങ്ങളായ ലയണൽ മെസ്സി, കിലിയൻ എംബാപ്പെ, സിനദിൻ സിദാൻ, വെയ്ൻ റൂണി, വിനീഷ്യസ് ജൂനിയർ എന്നിവരെല്ലാം വിവാഹത്തിനെത്തുമെന്നാണ് റിപ്പോർട്ടുകൾ. ക്രിസ്റ്റിയാനോയുടെ വിവാഹത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്, എന്നാൽ അതിൽ എല്ലാം എഐ ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്നു പറയപ്പെടുന്നു.
മലയാളികൾക്കിടയിൽ ഏറെ വൈറലായ ഒരു വിവാഹ വീഡിയോയും ഇതിനകം പ്രചരിച്ചിരിക്കുന്നു. കേരളത്തിന്റെ നൊസ്റ്റാൾജിക് കാലഘട്ടമായ നയന്റീസിന്റെ പശ്ചാത്തലത്തിൽ ഈ വീഡിയോ ഒരുക്കിയിരിക്കുന്നു. സെറ്റ് സാരിയുടുത്ത ജോർജിനയും കസവ് മുണ്ടും ഷർട്ടും ധരിച്ച ക്രിസ്റ്റിയാനോയേയും വീഡിയോയിൽ കാണാം. വിവാഹ പന്തലിൽ മെസ്സിയും എംബാപ്പെയും സംസാരിക്കുന്നതും, ഹാളണ്ടും സലയും യമാലും പന്തലിലിരുന്ന് സദ്യ കഴിക്കുന്നതും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫിഫ അധ്യക്ഷൻ ഇൻഫന്റീനോ എത്തുമ്പോൾ ആളുകൾ സ്വീകരിക്കുന്നതും, സ്കലോണിയുമായി ഇൻഫന്റീനോ സംസാരിക്കുന്നതും വീഡിയോയിൽ കാണാം. ചെക്കനും പെണ്ണിനുമൊപ്പം ഫോട്ടോ എടുക്കുന്ന നെയ്മറിനേയും ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നു.


















