Vampire Action Thriller 'Half' at Toronto Film Festival: വാമ്പയര്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'ഹാഫ്' ടൊറന്റോ ഫിലിം ഫെസ്റ്റിവലിലേക്ക്

ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന മലയാളം വാമ്പയര്‍ ആക്ഷന്‍ ത്രില്ലര്‍ 'ഹാഫ്' ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിന്
ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന മലയാളം വാമ്പയര്‍ ആക്ഷന്‍ ത്രില്ലര്‍ 'ഹാഫ്' ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിന് എത്തുന്നു. സെപ്റ്റംബര്‍ മാസത്തിലാണ് ചിത്രത്തിന്റെ പ്രീമിയര്‍ നടക്കുന്നത്. നോര്‍ത്ത് ഇന്ത്യയില്‍ ചിത്രം അവതരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും എക്സല്‍ എന്റര്‍ടൈന്‍മെന്റ്, AA ഫിലിംസ് എന്നിവയുടെ സഹകരണത്തോടെ നടക്കും. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ മിഡ്നൈറ്റ് മാഡ്നെസ്സ് വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ചിത്രത്തിന്റെ പ്രധാന കഥാപാത്രങ്ങളെ രഞ്ജിത് സജീവ്, ഐശ്വര്യ രാജ്, അബ്ബാസ്, അമല പോള്‍ എന്നിവരാണ് അവതരിപ്പിക്കുന്നത്. സംജാദ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥ രണ്ട് ഹാഫ് ബ്ലഡ് വാമ്പയറുകളെ കേന്ദ്രമാക്കി രൂപകല്‍പ്പന ചെയ്തതാണ്. റോഡ് ആക്ഷന്‍, റിവെഞ്ച്, വാമ്പയര്‍ ആശയങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവീണ്‍ വിശ്വനാഥ് ആണ് ചിത്രത്തിന്റെ രചന നടത്തിയത്.
എക്സല്‍ എന്റര്ടെയ്ന്മെന്റിന്റെ സഹകരണത്തോടെ, ഈ ചിത്രം ഉത്തരേന്ത്യയിലുടനീളം ഹിന്ദിയില്‍ അവതരിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. എക്സല്‍ എന്റര്ടെയ്ന്മെന്റിന്റെ മലയാള ചലച്ചിത്രമേഖലയുമായുള്ള ആദ്യ സഹകരണമാണിത്. എക്സല്‍ എന്റര്ടെയ്ന്മെന്റിന്റെ സഹസ്ഥാപകനായ റിതേഷ് സിധ്വാനി 'ഹാഫ്' എന്ന ചിത്രത്തെ കുറിച്ച് പറയുന്നത്, വ്യത്യസ്തതയുള്ള സിനിമകളില്‍ താന്‍ എപ്പോഴും ആവേശഭരിതനാണ്. ആദ്യ കാഴ്ചയില്‍ തന്നെ 'ഹാഫ്' വേറിട്ടുനില്ക്കുന്നു, അതിന് സവിശേഷമായ സിനിമാറ്റിക് ശബ്ദവും ശക്തമായ സൃഷ്ടിപരമായ കാഴ്ചപ്പാടും ഉണ്ട്. ഈ ചിത്രത്തിന്റെ മുന്നോട്ടുള്ള യാത്രയെ പിന്തുണയ്ക്കുന്നതില്‍ താന്‍ സന്തുഷ്ടനാണ്, പ്രേക്ഷകര്‍ ഈ ശ്രദ്ധേയമായ ചിത്രം വലിയ സ്ക്രീനില്‍ കാണാന്‍ എത്തുന്നതിന് താന്‍ കാത്തിരിക്കുകയാണ്.



















