Morning Phone Check: രാവിലെ എണീറ്റയുടന്‍ ഫോണ്‍ പരിശോധിക്കുന്നത് അപകടകരമാണ്

രാവിലെ ഉണര്‍ന്ന ശേഷം ആദ്യ മൂന്ന് മണിക്കൂറുകള്‍ നമ്മുടെ ദിനത്തിന്റെ ഊര്‍ജ്ജവും മനോഭാവവും നിര്‍ണയിക്കുന്നതില്‍ വളരെ പ്രധാനമാണ്. പലരും ഉണര്‍ന്ന ഉടന്‍ തന്നെ ഫോണ്‍ പ
രാവിലെ ഉണര്‍ന്ന ശേഷം ആദ്യ മൂന്ന് മണിക്കൂറുകള്‍ നമ്മുടെ ദിനത്തിന്റെ ഊര്‍ജ്ജവും മനോഭാവവും നിര്‍ണയിക്കുന്നതില്‍ വളരെ പ്രധാനമാണ്. പലരും ഉണര്‍ന്ന ഉടന്‍ തന്നെ ഫോണ്‍ പരിശോധിക്കുകയും, പിന്നീട് ഇന്റര്‍നെറ്റില്‍ കുറച്ച് സമയം ചെലവഴിക്കുകയും ചെയ്യുന്നു. ഇത് നമ്മുടെ തലച്ചോറിന് നല്കുന്ന ഒരു ജങ് ഫുഡിന്റെ സമാനമാണ്. ജങ്ക് ഫുഡ് നമ്മുടെ ആരോഗ്യത്തിന് എത്ര അപകടകരമാണോ, അതിനോട് താരതമ്യം ചെയ്യാന്‍ സാധിക്കുന്നത്ര അപകടകരമാണ് ഈ 'ഫോണ്‍ നോക്കല്‍'. ഈ ശീലത്തിന്റെ ദോഷങ്ങള്‍ എന്തുകൊണ്ട് അവസാനിപ്പിക്കണം എന്ന് വിശദമായി പരിശോധിക്കാം. രാവിലെ നേരത്തെ ഫോണ്‍ പരിശോധിക്കുന്നത് സ്ട്രെസ് ഹോര്‍മോണ്‍ കോര്‍ട്ടിസോള്‍ ഉയരാന്‍ കാരണമാകുന്നു. ഇത് നമ്മുടെ മനസ്സിനെ ബുദ്ധിമുട്ടിപ്പിക്കുകയും, ഏകാഗ്രതയെ ബാധിക്കുകയും ചെയ്യുന്നു. ഫോണ്‍ സ്ക്രോള്‍ ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന ഈ ഹൈ വേവ് ആക്ടിവിറ്റികള്‍ രാവിലെ നേരത്തെ ഉണ്ടാകുന്ന ശാന്തതയെ നശിപ്പിക്കുന്നു. ഇത് നിങ്ങളുടെ ദിനം മുഴുവന്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു.
രാവിലെ എണീറ്റയുടന്‍ നിങ്ങളുടെ ദിനം ആരംഭിക്കുന്നു. അരമണിക്കൂറോ ഒരു മണിക്കൂറോ ഫോണ്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ ഊര്‍ജം തീരാന്‍ കാരണമാകും, ഇത് നിങ്ങളുടെ ദിനത്തെ വൈകിപ്പിക്കാനും കാരണമാകും. ഇത് നിങ്ങളുടെ കാര്യക്ഷമതയും പ്രൊഡക്ടിവിറ്റിയും ബാധിക്കുകയും ചെയ്യുന്നു. കുട്ടികള്‍ക്ക്, പ്രത്യേകിച്ച് കൊച്ചുകുട്ടികള്‍ക്ക്, രാവിലെ ഫോണ്‍ നല്‍കുന്നത് അവരുടെ ഓര്‍മ്മശക്തിയെ ബാധിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ദീര്‍ഘകാലം ഇത്തരത്തില്‍ ഫോണ്‍ ഉപയോഗിക്കുന്നത് കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഓര്‍മ്മശക്തിക്ക് ഭീഷണിയാണ്.
രാവിലെ സമയത്ത് വ്യായാമം, ധ്യാനം, വായന, ഡയറി എഴുതല്‍ എന്നിവയ്ക്ക് ഏറ്റവും നല്ല സമയം ആണ്. ഈ സമയത്ത് പ്രാര്‍ഥനകള്‍ നടത്താനും നടക്കാനും സമയം കണ്ടെത്താം. എന്നാല്‍ ഫോണ്‍ പരിശോധിക്കുന്നതില്‍ സമയം ചെലവഴിക്കുന്നത്, ബീറ്റ ബ്രെയിന്‍ വേവ്സ് ഉണ്ടാക്കുകയും, അത് നിങ്ങളെ ആ ദിവസം മുഴുവന്‍ സ്ട്രെസുള്ള അവസ്ഥയിലേക്ക് എത്തിച്ചേക്കാം. അതിനാല്‍, രാവിലെ എണീറ്റയുടന്‍ ഫോണ്‍ പരിശോധിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക. ഇത് നിങ്ങളുടെ ദിനം മികച്ചതാക്കാന്‍ സഹായിക്കും.













