Dyan Srinivasan's 'Viva': ധ്യാൻ ശ്രീനിവാസന്റെ 'വിവാ:' തിയേറ്ററുകളിൽ; ശ്രദ്ധേയമായ വില്ലൻ വേഷത്തിൽ കോർപ്പറേറ്റ് രംഗത്തെ ശ്രദ്ധേയ സാന്നിധ്യം അമൽ സുരേഷും

ധ്യാൻ ശ്രീനിവാസൻ, ധ്രുവൻ, അനീഷ് ഗോപാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബ്ലെസൺ എൽസ സംവിധാനം ചെയ്ത പുതിയ ചിത്രം 'വിവാ:' തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. പ്രണയവ
ധ്യാൻ ശ്രീനിവാസൻ, ധ്രുവൻ, അനീഷ് ഗോപാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബ്ലെസൺ എൽസ സംവിധാനം ചെയ്ത പുതിയ ചിത്രം 'വിവാ:' തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. പ്രണയവും കുടുംബബന്ധങ്ങളിലെ ഊഷ്മളതയും പ്രമേയമാക്കിയ ഈ ചിത്രം എല്ലാ പ്രേക്ഷകരെയും ആകർഷിക്കുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. കോർപ്പറേറ്റ് ഉപദേശകനായ എഫ്.സി.എസ്. അമൽ എം. സുരേഷ് ബാബു (അമൽ സുരേഷ്) ഈ ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി കോർപ്പറേറ്റ് മേഖലയിൽ സജീവമായ അദ്ദേഹം ധനലക്ഷ്മി ബാങ്ക്, മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസ്, ചെമ്മണൂർ ഗോൾഡ്, എസ്.ഐ. ക്യാപിറ്റൽ തുടങ്ങി 250-ഓളം വലിയ സ്ഥാപനങ്ങളുടെ ബിസിനസ്സ് കൺസൾട്ടന്റായും ഉപദേശകനായും പ്രവർത്തിച്ചിട്ടുണ്ട്. ബിസിനസ് ലോകത്തിൽ നിന്ന് സിനിമാരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനം ഏറെ ശ്രദ്ധ നേടുന്നുണ്ട്. ചിത്രത്തിൽ അഭിനവിഷേക് ശ്രീ കുമാർ, ശ്രുതി ജയൻ, നയ്ര നിഹാർ, അർച്ചന വിവേക്, നയന എൽസ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. സെൽറിൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സെൽവം പൊന്നൈയൻ നിർമ്മിച്ച ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിഷേക് ശ്രീ കുമാറാണ്. റോണി ശശിധരൻ ക്യാമറയും ഷെറിൽ ചിത്രസംയോജനവും നിർവ്വഹിച്ചിരിക്കുന്നു.
ചിത്രത്തിന്റെ അണിയറയിൽ ഷംലൻ (ക്രിയേറ്റീവ് ഡയറക്ടർ), ഷിജിൽ സിൽവെസ്റ്റർ (പ്രൊജക്റ്റ് ഡിസൈനർ), പ്രശോഭ് വിജയൻ (പ്രൊഡക്റ്റ് കോഡിനേറ്റർ), റിന്നി ദിവാകർ (പ്രൊഡക്ഷൻ കൺട്രോളർ), ശരത്ത് സുദൻ (ചീഫ് അസോസിയേറ്റ് ഡയറക്ടർ) എന്നിവരാണ്. ജാക്കി ജോൺസൺ സാഹസികമായ സംഘട്ടന രംഗങ്ങളും, അനീഷ് കൊല്ലം മനോഹരമായ കലാസംവിധാനവും ഒരുക്കിയിരിക്കുന്നു. ആര്യ ജി രാജ് വസ്ത്രാലങ്കാരവും, അനിൽ നേമം മേക്കപ്പും, റെക്സ് ആന്റണിയോ നൃത്തസംവിധാനവും കൈകാര്യം ചെയ്തിരിക്കുന്നു. സിനികൾട്ട് ഓഡിയോഗ്രഫിയും, ഐശ്വര്യ രാജ് പി.ആർ.ഒ ചുമതലയും, ഉണ്ണി രാജേന്ദ്രൻ ഡിജിറ്റൽ മാർക്കറ്റിംഗും നിർവ്വഹിക്കുന്നു. ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് അരുണ് മുരളീധരനൊപ്പം ഹനാൻ ഷാ, വിഷ്ണു കൃഷ്ണൻ, അനന്ത ഗോപൻ, റിതു കൃഷ്ണൻ, കൃഷ്ണ പ്രിയ എന്നിവരാണ്.




















