Trailer Release of Vishwanath and Sons: സൂര്യ- മമിത ബൈജു ഒന്നിക്കുന്ന 'വിശ്വനാഥ് ആൻഡ് സൺസ്' ട്രെയ്ലർ പുറത്ത്; ചിത്രം ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ

സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന 'വിശ്വനാഥ് ആൻഡ് സൺസ്' എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ട്രെയ്ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചി
സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന 'വിശ്വനാഥ് ആൻഡ് സൺസ്' എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ട്രെയ്ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിൽ നായികയായി മമിത ബൈജു എത്തുന്നുണ്ട്. ആഗസ്റ്റ് 14-ന് ചിത്രം ആഗോളമായി റിലീസ് ചെയ്യപ്പെടും. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഇതിനോടകം തന്നെ സൂപ്പർ ഹിറ്റ് ആയി മാറിയിട്ടുണ്ട്. ഒരു ഗംഭീര കുടുംബ ഫാമിലി എന്റർടെയ്നർ എന്ന നിലയിൽ ചിത്രത്തിന്റെ ട്രെയ്ലർ സൂചിപ്പിക്കുന്നു.
ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത് ന്യൂ സൂര്യ ഫിലിംസ് ആണ്. മലയാളി നടി മമിത ബൈജു നായികയായി എത്തുന്ന ഈ ചിത്രം, ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന്, സിതാര എന്റർടെയ്ന്മെന്റ്സ് ബാനറിൽ നിർമ്മിച്ചിരിക്കുന്നത്. സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രത്തിന്റെ രചയിതാവ്. രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന 'വിശ്വനാഥ് ആൻഡ് സൺസ്' ആണ്, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'ലക്കി ഭാസ്കർ' എന്ന ചിത്രത്തിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന പുതിയ ചിത്രം. ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവി നിർവഹിക്കുന്നു, സംഗീതം ജി വി പ്രകാശ് കുമാർ ഒരുക്കുന്നു, എഡിറ്റർ നവീൻ നൂലി ആണ്. പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ എന്നിവരാണ്. ഫൈറ്റ് മാസ്റ്റർ വി. വെങ്കട്ട്, നൃത്തസംവിധാനം ശേഖർ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങൾ കെ. എൻ. വിജയകുമാർ, ചീഫ് കോ-ഡയറക്റ്റർ ശ്രീവാസ്തവ, കോ-ഡയറക്റ്റർ അഞ്ജി ചോഡപനിഡി, വിഎഫ്എക്സ് സൂപ്പർവൈസർ വാസുദേവ റാവു മൊജ്ജാദ, ഡിഐ ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ് വൈശാഖ് ശിവ, ഡോൾബി അറ്റ്മോസ് മിക്സ് ടി. ഉദയ് കുമാർ, ടീസർ കട്ട് ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖിൽ നാദെല്ല, ചീഫ് അസോസിയേറ്റ് എഡിറ്റർ ബലറാം കൃഷ്ണൻ, അസോസിയേറ്റ് എഡിറ്റർ ശ്രീനിവാസ് നദിമിണ്ടി, ഡയറക്ഷൻ ഡിപ്പാർട്ട്മെന്റ് വിജയകുമാർ, ബാലയ്യ ഡി രാജശേഖർ, രാമറാവു ആലുബെല്ലി, രാം സന്ദീപ് വർമ്മ ജമ്പാന, രമേഷ് അഗുരി, നവീൻ ഈദാര, സായ് ചരൺ വണ്ടവസു, റിഷ ചെറുകുരി, ശിവ ശങ്കർ, അനീഷ് ദേവൻപള്ളി, കലാൽ വെങ്കി ഗൌഡ്, ഡിഒപി ടീം ആൻസൺ ടൈറ്റസ്, ഹെമിൽ സുഗുനൻ, അഭിജിത് ഷാബു, നിഖില ലാൽകുമാർ, ഹരി ബാബു, പ്രവീൺ, കോസ്റ്റ്യൂം ഡിസൈനർമാർ അർച്ചന റാവു, സന്ധ്യ സബ്ബവരപു, മോഷൻ ജിഎഫ്എക്സ് സബാരി രാമിറോ, പ്രൊഡക്ഷൻ കൺട്രോളർ രുദ്രേഷ് എസ്, പബ്ലിസിറ്റി ഡിസൈനർ കബിലൻ, ഡിജിറ്റൽ മാർക്കറ്റിംഗ് സന്ദീപ് കുൽക്കർണി, പിആർഒ ശബരി എന്നിവരാണ്.



















