Fact Check:2018 ലെ പ്രളയത്തിൽ പോലും തകരാത്ത അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലെ ഷെഡ് തകർന്നുവീണോ?

ഈ ഷെഡാണ് തകർന്നതെന്ന പ്രചാരണം ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ഓഗസ്റ്റ് 1-ന് ശക്തമായ മഴയെ തുടർന്ന് തൃശ്ശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. അതിരപ്പി
ഈ ഷെഡാണ് തകർന്നതെന്ന പ്രചാരണം ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ഓഗസ്റ്റ് 1-ന് ശക്തമായ മഴയെ തുടർന്ന് തൃശ്ശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. അതിരപ്പിള്ളി വാഴച്ചാൽ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനും താൽകാലികമായി നിരോധനം ഏർപ്പെടുത്തുകയുണ്ടായി. മാതൃഭൂമി ഇത് റിപ്പോർട്ട് ചെയ്തിരുന്നു. വീഡിയോ താഴെനൽകുന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ ഷെഡ് തകർന്നെന്ന പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കുന്ന ഒരു പോസ്റ്റ് പങ്കുവച്ചതായി കണ്ടെത്തി. “അതിരപ്പള്ളി വെള്ളച്ചാട്ടത്തിലെ ‘കുടിൽ തകർന്നു’ എന്ന പ്രചാരണം വ്യാജമാണ്. പ്രചരിക്കുന്ന വീഡിയോ എഐ നിർമ്മിതം” എന്നാണ് പോസ്റ്റിൽ പറയുന്നത്. തുടർന്ന്, ഈ വീഡിയോ എഐ ഡിറ്റക്ഷൻ ടൂളുപയോഗിച്ച് പരിശോധിച്ചു. വീഡിയോ 67.3 ശതമാനവും എഐ നിർമ്മിതമാണെന്ന ഫലമാണ് ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രചരിക്കുന്ന വീഡിയോയ്ക്ക് സമാനമായ ഒരു ചിത്രം കണ്ടെത്തി. ഈ ചിത്രമുപയോഗിച്ചാവാം പ്രചരിക്കുന്ന വീഡിയോ നിർമ്മിച്ചത്. അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപം പാറക്കെട്ടുകളിൽ സ്ഥാപിച്ചിരുന്ന വനസംരക്ഷണ സമിതി വാച്ചർമാർക്കായുള്ള ഷെഡ് തകർന്നു എന്ന പ്രചാരണം വ്യാജമാണ്. പ്രചരിക്കുന്ന വീഡിയോ എഐ നിർമ്മിതം.

















