Reception for VV Rajesh and P Sreekumar:ഹൂസ്റ്റൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വി.വി. രാജേഷിനും പി. ശ്രീകുമാറിനും സ്വീകരണം

ഹൂസ്റ്റൺ: അമേരിക്കയിലെ സന്ദർശനത്തിനിടെ, തിരുവനന്തപുരം നഗരസഭയുടെ മേയർ വി.വി. രാജേഷ്, കേരള ഗവർണറുടെ സെക്രട്ടറിയും ജന്മഭൂമിദിനപത്രത്തിന്റെ ചീഫ് എഡിറ്ററുമായ പി. ശ്ര
ഹൂസ്റ്റൺ: അമേരിക്കയിലെ സന്ദർശനത്തിനിടെ, തിരുവനന്തപുരം നഗരസഭയുടെ മേയർ വി.വി. രാജേഷ്, കേരള ഗവർണറുടെ സെക്രട്ടറിയും ജന്മഭൂമിദിനപത്രത്തിന്റെ ചീഫ് എഡിറ്ററുമായ പി. ശ്രീകുമാർ, ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ എത്തി. ക്ഷേത്രത്തിന്റെ പ്രസിഡന്റ് ഡോ. രാംദാസ്, ക്ഷേത്രഭാരവാഹികളോടൊപ്പം നൂറുകണക്കിന് ഭക്തജനങ്ങളും ചേർന്ന് ഇരുവരെയും ഹൃദയംഗമമായ സ്വീകരണം നൽകി. ഹരി ശിവരാമൻ മുഖ്യ അതിഥികളെ പരിചയപ്പെടുത്തി, പുഷ്പഹാരവും പൊന്നാടയും അണിയിച്ചാണ് വിശിഷ്ടാതിഥികളെ ആദരിച്ചത്. പ്രവാസി മലയാളികൾ കേരളത്തിന്റെ സമ്പന്നമായ സംസ്കാരവും പാരമ്പര്യവും വിദേശത്തും സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളെ അതിഥികൾ അഭിനന്ദിച്ചു. ക്ഷേത്രദർശനത്തിനും സ്വീകരണച്ചടങ്ങിനും ശേഷം, ഇരുവരും ക്ഷേത്രഭാരവാഹികളുമായും ഭക്തജനങ്ങളുമായും സൗഹൃദസംഭാഷണം നടത്തി, ക്ഷേത്രത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർക്കുകയും ചെയ്തു. മേയർ വി.വി. രാജേഷ്, സദസ്യരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും, തിരുവനന്തപുരത്തെ വികസനപ്രവർത്തങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു. വൈസ് പ്രസിഡന്റ് അജിത് നായർ നന്ദി പറഞ്ഞു.

















