Support for Flood Victims:പ്രളയബാധിതർക്ക് താങ്ങായി മുത്തൂട്ട് ഫിനാൻസ്; 25 ലക്ഷം രൂപയുടെ അടിയന്തര ദുരിതാശ്വാസ സഹായം, 4,500 കിറ്റുകളും വിതരണം ചെയ്യും

കൊച്ചി: കനത്ത മഴയും വെള്ളപ്പൊക്കവും മൂലമുണ്ടായ ദുരിതത്തിൽ പെട്ട കുടുംബങ്ങൾക്ക് സഹായമായി മുത്തൂട്ട് ഫിനാൻസ് രംഗത്ത് എത്തി. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഏകദേശം
കൊച്ചി: കനത്ത മഴയും വെള്ളപ്പൊക്കവും മൂലമുണ്ടായ ദുരിതത്തിൽ പെട്ട കുടുംബങ്ങൾക്ക് സഹായമായി മുത്തൂട്ട് ഫിനാൻസ് രംഗത്ത് എത്തി. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഏകദേശം 10,000 കുടുംബങ്ങൾക്ക് സിഎസ്ആർ പദ്ധതിയുടെ ഭാഗമായി 25 ലക്ഷം രൂപയുടെ അടിയന്തര ദുരിതാശ്വാസ സഹായം നൽകാൻ തീരുമാനിച്ചു. വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടുതൽ ബാധിതമായ കോട്ടയം ജില്ലയിലെ കുമരകം, ഇല്ലിക്കൽ, ചെങ്ങളം, പുതുപ്പള്ളി, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ ആദ്യഘട്ടത്തിൽ 500 കിറ്റുകൾ വിതരണം ചെയ്യാൻ ആരംഭിച്ചു. പത്തനംതിട്ട ജില്ലയിൽ ആറന്മുള, കോഴഞ്ചേരി, തിരുവല്ല, റാന്നി, കോന്നി തുടങ്ങിയ സ്ഥലങ്ങളിൽ 4,500 കിറ്റുകൾ വിതരണം ചെയ്യുന്നതിന് ഒരുക്കങ്ങൾ പൂർത്തിയായി.
വീടുകളിൽ വെള്ളം കയറി കിടക്കുന്നവരുടെയും ക്യാമ്പുകളിലും താൽക്കാലിക കേന്ദ്രങ്ങളിലും കഴിയുന്നവരുടെയും ആവശ്യങ്ങൾക്കായി ശുചിത്വ സാമഗ്രികളും അടിയന്തര പലചരക്ക് സാധനങ്ങളും അടങ്ങിയ പ്രത്യേക കിറ്റുകൾ വിതരണം ചെയ്യുന്നു. ഈ കിറ്റുകൾ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നേരിട്ടാണ് വിതരണം ചെയ്യുന്നത്. ചങ്ങനാശ്ശേരി എംഎൽഎ വിനു ജോബ്, മുത്തൂട്ട് ഗ്രൂപ്പ് കോട്ടയം ജെഎംഡി ഓഫീസ് മാനേജർ രാജ് ഫിലിപ്പ്, വിജിലൻസ് ഓഫീസർ ഉണ്ണികൃഷ്ണൻ നായർ, മാർക്കറ്റിങ് മാനേജർ ബിജു ചന്ദ്രൻ, റീജിയൻ ക്രെഡിറ്റ് മാനേജർ സുമേഷ് കെ.സ്, ജെഎംഡി ഓഫീസ് ജീവനക്കാരായ ശ്യാoകുമാർ, കെനസ് മാത്യൂ, ചങ്ങനാശ്ശേരി ബ്രാഞ്ച് മാനേജർ ജോബി അലക്സ്, ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ. വൈശാഖ്, തിരുവാർപ്പ് വാർഡ് മെമ്പർ അനൂപ് അറക്കൽ എന്നിവരുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയിലെ കിറ്റ് വിതരണത്തിന് നേതൃത്വം നൽകുന്നു.


















