Flood in Upper Kuttanad:അപ്പർകുട്ടനാട്ടിൽ വെള്ളപ്പൊക്കം തുടരുന്നു

തിരുവല്ല: കയറിയ വേഗത്തിൽ ഇറങ്ങാൻ കഴിയുന്നില്ല. ഓണംക്കാലം കൂടി വന്നിട്ടേ പോകൂവെന്ന നിലയിലാണ് അപ്പർകുട്ടനാട്ടിൽ വെള്ളക്കെട്ട് തുടരുന്നത്. ഗ്രാമീണ വഴികളിൽ ഒന്നും ത
തിരുവല്ല: കയറിയ വേഗത്തിൽ ഇറങ്ങാൻ കഴിയുന്നില്ല. ഓണംക്കാലം കൂടി വന്നിട്ടേ പോകൂവെന്ന നിലയിലാണ് അപ്പർകുട്ടനാട്ടിൽ വെള്ളക്കെട്ട് തുടരുന്നത്. ഗ്രാമീണ വഴികളിൽ ഒന്നും തെളിഞ്ഞിട്ടില്ല. വെള്ളക്കെട്ടിനെ അതിജീവിച്ച് പ്രധാനപാതയിലേക്ക് എത്തുന്നവർ മാത്രമാണ് വാഹനങ്ങളിൽ കടന്നുപോകുന്നത്. നിരണം, പെരിങ്ങര പഞ്ചായത്തുകളിലും നെടുമ്പ്രം പഞ്ചായത്തിന്റെ ഭാഗങ്ങളിലുമാണ് വെള്ളപ്പൊക്കം തുടരുന്നത്. കുട്ടനാട്ടിൽ ജലനിരപ്പ് താഴാത്തത് വലിയ പ്രശ്നമാണ്. ആറ് ആയിരത്തോളം ആളുകൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. വീടുകളിൽ നിന്നുള്ള വെള്ളം ഇറങ്ങിയിട്ടും ശുചീകരണം പൂർത്തിയാകാത്തതിനാൽ മടങ്ങാൻ കഴിയാത്തവരാണ് കൂടുതലും. പുളിക്കീഴ് ബ്ലോക്ക് സാമൂഹികാരോഗ്യകേന്ദ്രത്തിലേക്കുള്ള വഴികളിൽ വെള്ളക്കെട്ട് തുടരുകയാണ്, കൂടാതെ മറ്റ് പ്രധാന സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള വഴികളിലും സമാന അവസ്ഥയാണ്. വെള്ളിയാഴ്ച വൈകുന്നേരം, പമ്പ, മണിമല നദികളിൽ കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടിയതോടെ ശനിയാഴ്ച ജലനിരപ്പ് കാര്യമായും താഴാതെ തുടരുകയാണ്. മരങ്ങൾ മലവെള്ളത്തിൽ ഒഴുകിയെത്തിയതോടെ പാലത്തിന്റെ തൂണുകളിൽ തങ്ങിനിൽക്കുന്നു. കുറ്റൂരിലെയും നെടുമ്പ്രത്തെയും പാലങ്ങളുടെ തൂണുകളിൽ മരക്കൂട്ടങ്ങൾ തടഞ്ഞുനിൽക്കുന്നു. റെയിൽവേയുടെ മണിമലപ്പാലത്തിൽ വളർന്ന നിലയിലുള്ള മുളങ്കാടാണ് തടഞ്ഞുനിൽക്കുന്നത്. തോടുകളിലെ ചെറിയ പാലങ്ങളുടെ തൂണുകളിലും സംരക്ഷണഭിത്തികളിലുമെല്ലാം മരത്തടികൾ തടഞ്ഞുകിടക്കുന്നു.


















