








കേരളത്തിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായതിനെ തുടർന്ന് സംസ്ഥാനത്ത് ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് ഇന്ന് മന്ത്രിസഭാ യോഗത്തിൽ വിലയിരുത്തും. വിവിധ ജില്ലകളിൽ തുടര
കേരളത്തിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായതിനെ തുടർന്ന് സംസ്ഥാനത്ത് ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് ഇന്ന് മന്ത്രിസഭാ യോഗത്തിൽ വിലയിരുത്തും. വിവിധ ജില്ലകളിൽ തുടരുന്ന കനത്ത മഴയെ തുടർന്ന്, സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും യോഗത്തിൽ ചർച്ചയാകും. ദുരന്തബാധിത പ്രദേശങ്ങൾ, പ്രത്യേകിച്ച് ആറന്മുള, റാന്നി എന്നിവിടങ്ങളിൽ സഹായത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാനുള്ള സാധ്യതയും ഉണ്ട്. കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം വർദ്ധിപ്പിക്കുന്നതും മന്ത്രിസഭായോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം, ദുരിതബാധിത പ്രദേശങ്ങളിൽ എത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയിരുന്നു.
ഇന്നലെയും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഈ ഓറഞ്ച് അലർട്ട്. കൂടാതെ, തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യത നിലനിൽക്കുന്നതിനാൽ, യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും, ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ മഴയ്ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത തുടരുന്നതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Living Conditions of Tribal Families:മാരാംകോട് വനത്തിലെ ആദിവാസി കുടുംബങ്ങളുടെ ദുരിതം

Heavy Rain Causes School Closures: 4 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തൃശ്ശൂർ ജില്ലയിൽ ക്യാംപുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു

Python caught in Kilimanoor:കിളിമാനൂരിൽ 50 കിലോ തൂക്കമുള്ള പെരുമ്പാമ്പിനെ പിടികൂടി; പിടികൂടുന്നതിനിടെ പാമ്പുപിടിത്തക്കാരന് കടിയേറ്റു
Python caught in Kilimanoor:കിളിമാനൂരിൽ 50 കിലോ തൂക്കമുള്ള പെരുമ്പാമ്പിനെ പിടികൂടി; പിടികൂടുന്നതിനിടെ പാമ്പുപിടിത്തക്കാരന് കടിയേറ്റു

Traffic Rules and Training:ട്രാഫിക് നിയമം, ലെയ്ൻ പാലിക്കൽ; ഡ്രൈവർമാർക്ക് മികച്ചപരിശീലനം ആവശ്യമെന്ന് മന്ത്രി ഗഡ്കരി