Thottappally breach: 'Media propaganda criticized for not breaching earlier'; Alappuzha District Collector

ആലപ്പുഴ ജില്ലാ കളക്ടർ ഷാജി വി നായർ തോട്ടപ്പള്ളി പൊഴി മുറിക്കൽ വീഴ്ചയെക്കുറിച്ച് മാധ്യമങ്ങളെ കുറ്റപ്പെടുത്തി. പൊഴി മുറിക്കാത്തതും മാലിന്യം നീക്കാത്തതും സംബന്ധിച്
ആലപ്പുഴ ജില്ലാ കളക്ടർ ഷാജി വി നായർ തോട്ടപ്പള്ളി പൊഴി മുറിക്കൽ വീഴ്ചയെക്കുറിച്ച് മാധ്യമങ്ങളെ കുറ്റപ്പെടുത്തി. പൊഴി മുറിക്കാത്തതും മാലിന്യം നീക്കാത്തതും സംബന്ധിച്ച് ഉയർന്ന വിമർശനം മാധ്യമങ്ങളുടെ പ്രൊപ്പഗാണ്ടയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞു. നേരത്തെ പൊഴി മുറിച്ചിരുന്നുവെന്നും കൃത്യമായ നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇല്ലെങ്കിൽ വലിയ വെള്ളപ്പൊക്കം ഉണ്ടായിരുന്നേനെ എന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. NHAIയുടെ താൽകാലിക പാലം പൊളിച്ചു മാറ്റാൻ നേരത്തെ നിർദേശം നൽകിയിരുന്നുവെന്നും, എന്നാൽ അതിനെക്കുറിച്ച് നടപടികൾ സ്വീകരിക്കാത്തതിനെക്കുറിച്ച് കളക്ടർ വീഡിയോയിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ദുരന്ത നിവാരണ നിയമപ്രകാരം നോട്ടിസ് നൽകിയതായും, ഇന്നലെ രാവിലെ 10.30ന് പൊളിച്ചു മാറ്റാമെന്ന് NHAI അറിയിച്ചതായും അദ്ദേഹം പറഞ്ഞു. 2018നു ശേഷം കുട്ടനാട്ടിൽ ഇത്രയും വലിയ വെള്ളപ്പൊക്കം ഉണ്ടായത് ആദ്യമായാണ്. അതിതീവ്ര മഴ പെയ്യാതിരുന്നിട്ടും വെള്ളപ്പൊക്കത്തിന് കാരണമെന്നുള്ള അന്വേഷണമാണ് തോട്ടപ്പള്ളി പൊഴിയിൽ എത്തിച്ചത്.
പ്രളയ ജലത്തിന്റെ ഒഴുക്കിൽ സ്വാഭാവികമായി മുറിഞ്ഞ 100 മീറ്റർ അല്ലാതെ ഇറിഗേഷൻ വകുപ്പ് ഒരു മീറ്റർ പോലും പൊഴി മുറിച്ചു മാറ്റിയിട്ടില്ല. കുട്ടനാടിനെ വെള്ളത്തിലാക്കിയ അതീവ ഗുരുതര അനാസ്ഥയാണ് ട്വന്റിഫോർ പുറത്തുവിട്ടത്. സ്പിൽവെയിൽ ആകെയുള്ളത് 40 ഷട്ടറുകൾ, തുറന്നത് 39 എണ്ണം. ഷട്ടറുകളുടെ ആകെ നീളം 350 മീറ്ററിൽ അധികം വരും. ഇതിലൂടെ ഒഴുകിവരുന്ന പ്രളയജലം കടലിലേക്ക് സുഗമമായി എത്തണമെങ്കിൽ പൊഴിയും ആനുപാതികമായി മുറിക്കണം. കുട്ടനാട് പൂർണ്ണമായും മുങ്ങിയിട്ടും പൊഴി മുറിക്കാൻ ഇറിഗേഷൻ വകുപ്പ് തയ്യാറായില്ല.

















