Traffic Woes in Chalakudy:ചാലക്കുടിയിൽ ഗതാഗത പ്രശ്നങ്ങൾ കഠിനമാകുന്നു

ഇവിടെ കുറെ നാളുകളായി അപകടകരമായ രീതിയിൽ തിരക്കാണ്. മെയിൻ റോഡ് മുറിച്ച് കടന്ന് മാർക്കറ്റ് റോഡിലേക്കും റെയിൽവേ സ്റ്റേഷൻ റോഡിലേക്കും വാഹനങ്ങൾ പായുന്നു. വലിയ അപകടങ്
ഇവിടെ കുറെ നാളുകളായി അപകടകരമായ രീതിയിൽ തിരക്കാണ്. മെയിൻ റോഡ് മുറിച്ച് കടന്ന് മാർക്കറ്റ് റോഡിലേക്കും റെയിൽവേ സ്റ്റേഷൻ റോഡിലേക്കും വാഹനങ്ങൾ പായുന്നു. വലിയ അപകടങ്ങൾ സംഭവിക്കാത്തത് ഭാഗ്യം കൊണ്ടാണ്. ജങ്ഷനടുത്തെ പാർക്കിങ്ങുകളും അപകടങ്ങൾ ഉണ്ടാക്കുന്നു. പല വാഹനങ്ങളും അമിത വേഗത്തിൽ റോഡുകൾ മുറിച്ചു കടക്കുന്നു. അതിരപ്പിള്ളി ടൂറിസം മേഖലയായ ആനമലയിലേക്ക് വാഹനങ്ങൾ വരുകയും പോവുകയും ചെയ്യുന്നത് ആനമല ജങ്ഷനിൽ എത്തിയാണ്. ഇവിടെ വാഹനത്തിരക്ക് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നു. മറ്റൊരു ജങ്ഷനാണ് ട്രങ്ക് റോഡ് ജങ്ഷൻ. ഇവിടെ ഈയിടെ ബെൽ മൗത്ത് സജ്ജീകരിച്ചിട്ടുണ്ടെങ്കിലും, ഗുണം ലഭിച്ചിട്ടില്ല. തൊട്ടടുത്ത ഭാഗങ്ങളിലെ വാഹന പാർക്കിങ്ങും വഴി തെറ്റിയുള്ള വാഹനങ്ങളുടെ വരവുമാണ് ആശങ്കപ്പെടുന്ന കാര്യം. ജങ്ഷനടുത്ത ബസ് സ്റ്റോപ്പും ട്രാഫിക് തടസ്സങ്ങളുണ്ടാക്കുന്നു.


















