








സാങ്കേതികവിദ്യയുടെ അതിവേഗ വികസനം മനുഷ്യജീവിതത്തെ എളുപ്പമാക്കുന്നുവെങ്കിലും, അതിന്റെ കൂടെ വരുന്ന സുരക്ഷാ ഭീഷണികൾ വ്യക്തികളുടെ ആത്മവിശ്വാസത്തെയും സമൂഹത്തിന്റെ ഏകത
സാങ്കേതികവിദ്യയുടെ അതിവേഗ വികസനം മനുഷ്യജീവിതത്തെ എളുപ്പമാക്കുന്നുവെങ്കിലും, അതിന്റെ കൂടെ വരുന്ന സുരക്ഷാ ഭീഷണികൾ വ്യക്തികളുടെ ആത്മവിശ്വാസത്തെയും സമൂഹത്തിന്റെ ഏകതയെയും വലിയ വെല്ലുവിളിയാക്കി മാറുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കംചെയ്യപ്പെട്ടതിനെക്കുറിച്ചുള്ള മെറ്റയുടെ പ്രസ്താവന ഗൗരവമായ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നു. വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ വലിയ തുക കൈപ്പറ്റിയതും, കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ലൈംഗിക വീഡിയോകളും ഡീപ്പ് ഫെയ്കുകളും നിയന്ത്രിക്കുന്നതില്‍ ഗുരുതര വീഴ്ചകള്‍ സംഭവിച്ചതായി മെറ്റയുടെ മേധാവി സമ്മതിച്ചതാണ്. ഈ സംഭവങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ആവശ്യമാണ്. ഡീപ്പ് ഫെയ്ക് എന്നത് ഒരു വ്യക്തിയുടെ ശബ്ദം, ചിത്രം, ഭാവങ്ങള്‍ എന്നിവയെ കൃത്രിമമായി നിര്‍മിച്ച്, അവര്‍ പറയാത്ത കാര്യങ്ങള്‍ പറയുന്നതിന് ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ്. ഇന്ന് ഒരു വ്യാജ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുമ്പോള്‍, അത് പരിശോധിക്കാതെ തന്നെ ലക്ഷക്കണക്കിന് ആളുകള്‍ പങ്കുവെക്കുന്നു. പിന്നീട് അത് തെറ്റാണെന്ന് തെളിഞ്ഞാലും, അതിന്റെ ഫലമായി ഉണ്ടായ നാശം തിരുത്താന്‍ കഴിയുന്നില്ല. വ്യക്തികളുടെ മാന്യത നഷ്ടപ്പെടുകയും, കുടുംബങ്ങളില്‍ അവിശ്വാസം വളരുകയും, സുഹൃത്ത് ബന്ധങ്ങള്‍ തകരുകയും, തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുകയും, സമുദായം തന്നെ വിഭജിക്കപ്പെടുകയും ചെയ്യുന്നു. അപവാദത്തിന്റെ മുറിവുകള്‍ക്ക് ഒരു മാപ്പുമാത്രം പരിഹാരമാകില്ല. രാഷ്ട്രീയ നേതാക്കളെയും പൊതുപ്രവർത്തകരെയും ലക്ഷ്യമിട്ടുള്ള ഡീപ്പ് ഫെയ്ക് വീഡിയോകള്‍ തിരഞ്ഞെടുപ്പുകളെയും പൊതുജനങ്ങളുടെ തീരുമാനങ്ങളെയും ബാധിക്കാനുള്ള ശേഷിയുള്ളവയാണ്. കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിയന്ത്രണമില്ലാതെ പ്രചരിക്കുന്നത് സമൂഹത്തിന്റെ ധാര്‍മിക അടിത്തറയെ തകര്‍ക്കുകയാണ്. കുടുംബാംഗങ്ങളോടൊപ്പം ആഹ്ലാദ നിമിഷങ്ങളുടെ ദൃശ്യങ്ങള്‍ പങ്കുവെക്കുന്നത് പോലും അപകടകരമായി മാറിയിരിക്കുന്നു. ഡീപ്പ് ഫെയ്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജ ചിത്രങ്ങളും വീഡിയോകളും നിര്‍മിച്ച് പ്രചരിപ്പിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നു. വ്യാജ പ്രചാരണങ്ങള്‍ക്ക് ഇരയാകുന്ന വ്യക്തികളും അവരുടെ കുടുംബങ്ങളും സമൂഹത്തില്‍ ഒറ്റപ്പെടുന്നു. കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ നേരിടേണ്ടിവരുന്നു. അവരുടെ ജീവിതം തന്നെ പ്രതിസന്ധിയിലാകുന്നു. മധ്യവർത്തി പ്ലാറ്റ്ഫോമുകളായ ഐ.ടി. നിയമത്തിലെ 'സേഫ് ഹാർബർ' വ്യവസ്ഥയാണ് മെറ്റ പോലെയുള്ള കമ്പനികളുടെ സംരക്ഷണകവചം. എന്നാല്‍ പണം വാങ്ങി ഉള്ളടക്കങ്ങള്‍ പ്രമോട്ട് ചെയ്യുകയും, അല്‍ഗോരിതം വഴി ചില വാര്‍ത്തകള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കുകയും ചെയ്യുമ്പോള്‍ ഈ 'മധ്യവർത്തി' ആനുകൂല്യം താനേ റദ്ദാക്കപ്പെടുന്നു. കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല ദൃശ്യങ്ങളും ലൈംഗിക പീഡന വീഡിയോകളും പ്ലാറ്റ്ഫോമുകളില്‍ നിയന്ത്രണമില്ലാതെ ഒഴുകുമ്പോള്‍, അത് തടയാന്‍ കഴിയാത്തതാണോ അതോ അതില്‍ നിന്ന് ലാഭമുണ്ടാക്കാനുള്ള കൊതിയാണോ ഈ മധ്യവർത്തികള്ക്കെന്നു വ്യക്തമാക്കേണ്ടതുണ്ട്. നിയമവിരുദ്ധവും വിനാശകരവുമായ ഉള്ളടക്കങ്ങള്‍ തടയാന്‍ സാധിച്ചില്ലെങ്കില്‍ പ്ലാറ്റ്ഫോമുകള് നേരിട്ട് ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടിവരും. ഡിജിറ്റല്‍ ലോകത്തിലെ കോടികള്‍ കൊയ്യുന്ന കറുത്ത വിപണിയുടെ ഇരകളായി നമ്മുടെ പൗരന്മാര് മാറരുത്. ലാഭത്തിനപ്പുറം വസ്തുതകള്‍ക്കും പൗരരുടെ സുരക്ഷയ്ക്കും മുന്‍ഗണന നല്കുന്ന രീതിയില്‍ പ്ലാറ്റ്ഫോമുകളുടെ അല്‍ഗോരിതങ്ങള്‍ തിരുത്തേണ്ടതാണ്. എ.ഐ. നിര്‍മിത ഉള്ളടക്കങ്ങള്‍ തിരിച്ചറിയാന്‍ വ്യക്തമായ വാട്ടര്മാര്ക്കിങ്ങും ഡിജിറ്റല്‍ മുന്നറിയിപ്പുകളും നിര്‍ബന്ധമാക്കണം. വ്യക്തിഹത്യ നടത്തുന്ന വ്യാജ ഉള്ളടക്കങ്ങള്‍ ഉടന്‍ നീക്കംചെയ്യാനുള്ള പരാതിപരിഹാര സംവിധാനങ്ങള്‍ ഉണ്ടാവണം. ഒരു സന്ദേശം പങ്കുവെക്കുന്നതിന് മുമ്പ്, അത് സത്യമാണോ എന്ന് ഉപയോക്താക്കള്‍ പരിശോധിക്കേണ്ട ഉത്തരവാദിത്വം ഉണ്ടാകണം. ഒരു ക്ലിക്കിലൂടെ മറ്റൊരാളുടെ ജീവിതം തകര്‍ക്കാന്‍ നമുക്ക് അവകാശമില്ല. മെറ്റയുടെ മാപ്പുപറച്ചില്‍ വെറുമൊരു നാടകമായി മാറരുത്. വ്യക്തികളുടെ സ്വകാര്യതയും കുടുംബബന്ധങ്ങളുടെ സുരക്ഷിതത്വവും രാജ്യത്തിന്റെ പരമാധികാരവും സംരക്ഷിക്കാന്‍ കരുത്തുറ്റ നടപടികള്‍ ഇപ്പോൾ ആവശ്യമാണ്.


Modi's Foreign Travel Expenses: 2021 മുതൽ മോദി വിദേശയാത്രയ്ക്ക് ചെലവഴിച്ചത് 557 കോടി; ഈ വർഷം ഇതുവരെ 75 കോടി രൂപ, സന്ദർശിച്ചത് 13 രാജ്യങ്ങൾ
First Spacewalk by Indian: ബഹിരാകാശത്ത് ആദ്യ മലയാളി നടത്തം; അനില്‍ മേനോന്
Tightening IT Laws Against Deepfakes: ഡീപ്ഫേക്കുകൾക്ക് തടയിടാൻ ഐടി നിയമങ്ങൾ കർശനമാക്കി കേന്ദ്ര സർക്കാർ, ലേബലുകൾ നിർബന്ധം; വ്യാജ ഉള്ളടക്കങ്ങൾ 3 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം
Successful Test of Agni-4 Missile: ഇന്ത്യയുടെ 'അഗ്നി 4' ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയകരം, ഒഡീഷയിലെ ചാന്ദിപ്പൂരിൽ നിന്ന് വിക്ഷേപിച്ചു
Modi's Foreign Visits Cost: 2021 മുതൽ മോദിയുടെ വിദേശ സന്ദർശനങ്ങൾക്ക് 558 കോടി രൂപ ചെലവായി
Hiroshima Day:ഹിരോഷിമ ദിനം; 81 വർഷങ്ങൾക്കു മുമ്പ് നടന്ന നരകതുല്യമായ അണുബോംബ് ആക്രമണം
Building Collapse in Uttar Pradesh:ഉത്തര്‍പ്രദേശില്‍ 100 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നു വീണു; ഒരു കുടുംബത്തിലെ 6 പേര് മരിച്ചു
Meta platform outages: മെറ്റ പ്ലാറ്റ്ഫോമുകളിലുണ്ടായ വീഴ്ച; മാപ്പ് പറഞ്ഞ് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്
Seven years of Article 370 abrogation:ആർട്ടിക്കിൾ 370 ചരിത്രമായെന്ന് പ്രധാനമന്ത്രി
India denies link to Sheikh Hasina's virtual address: ഷെയ്ഖ് ഹസീനയുടെ വെർച്വൽ പ്രസംഗവുമായി ബന്ധമില്ലെന്ന് ഇന്ത്യ

Bridge exists, road missing: പാലമുണ്ട്, റോഡില്ല; കൊല്ലോട് ശകലത്തുവിളാകത്ത് യാത്രാദുരിതം

Special Yajna for Elephants: ആനകളെ ഉൾക്കാടുകളിലേക്ക് തിരിച്ചയക്കാൻ പ്രത്യേക യജ്ഞം വേണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

Road damage in Karnataka:കൂട്ടുപുഴ -വിരാജ്പേട്ട അന്തസ്സംസ്ഥാന ചുരം റോഡ് വീണ്ടും തകർന്നു

Need for Correction:മാപ്പു പോരാ, തിരുത്തൽ വേണം

Talks with Netanyahu:നരേന്ദ്രമോദി ഇസ്രയേൽ പ്രധാനമന്ത്രിയുമായി സംസാരിച്ചു

Traffic Rules and Training:ട്രാഫിക് നിയമം, ലെയ്ൻ പാലിക്കൽ; ഡ്രൈവർമാർക്ക് മികച്ചപരിശീലനം ആവശ്യമെന്ന് മന്ത്രി ഗഡ്കരി

Toxic Dressing Rooms: ടോക്സിക് ഡ്രസ്സിങ് റൂമുകളിൽ തകർന്ന പ്രഭാവലയം; 'സ്പെഷൽ വണ്ണി'നെ തള്ളി പുറത്താക്കുമ്പോൾ