Doctors Protest Against Municipality Chairman:ഡോക്ടറോട് മര്യാദയില്ലാതെ പെരുമാറിയെന്ന് ആരോപിച്ച് മുനിസിപ്പാലിറ്റി ചെയർമാനെ ഡോക്ടർമാർ ബഹിഷ്കിച്ചു

തിരുവനന്തപുരം: ഡോക്ടറോട് ബഹുമാനത്തോടെ പെരുമാറാത്തതിനെ തുടർന്ന് മുനിസിപ്പാലിറ്റി ചെയർമാനെ ഡോക്ടർമാർ ബഹിഷ്കിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ആറ്റിങ്ങൽ താലൂക്ക് ആശു
തിരുവനന്തപുരം: ഡോക്ടറോട് ബഹുമാനത്തോടെ പെരുമാറാത്തതിനെ തുടർന്ന് മുനിസിപ്പാലിറ്റി ചെയർമാനെ ഡോക്ടർമാർ ബഹിഷ്കിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ വ്യാഴാഴ്ച നടന്ന മെയിൽ വാർഡ് ഉദ്ഘാടനം ചടങ്ങിൽ പങ്കെടുത്ത മുനിസിപ്പാലിറ്റി ചെയർമാനെ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (KGMOA) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോക്ടർമാർ ബഹിഷ്കിച്ചു. ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ ഡോക്ടറോട് ചെയർമാൻ നടത്തിയ പെരുമാറ്റം സംബന്ധിച്ച് ഡോക്ടർമാർക്കിടയിൽ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ബഹിഷ്കരണ നടപടികൾ ആരംഭിച്ചതായി KGMOA അറിയിച്ചു. ആരോഗ്യപ്രവർത്തകരുടെ ആത്മാഭിമാനത്തെയും ഔദ്യോഗിക കർത്തവ്യങ്ങൾക്കുള്ള ബഹുമാനത്തെയും ചോദ്യം ചെയ്യുന്ന ഇത്തരം പെരുമാറ്റങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് KGMOA വ്യക്തമാക്കി.
ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും സുരക്ഷിതവും പരസ്പര ബഹുമാനം നിലനിൽക്കുന്നതുമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കേണ്ടത് എല്ലാ ജനപ്രതിനിധികളുടെയും ഭരണാധികാരികളുടെയും ഉത്തരവാദിത്തമാണെന്ന് KGMOA വ്യക്തമാക്കി. ആരോഗ്യരംഗത്ത് സേവനം ചെയ്യുന്നവരോട് അപമര്യാദയായി പെരുമാറുന്ന പ്രവണതകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും KGMOA അറിയിച്ചു. ആരോഗ്യപ്രവർത്തകരുടെ സുരക്ഷയും അന്തസ്സും സംരക്ഷിക്കുന്നതിൽ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും, ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ ഇടപെടൽ ഉണ്ടാകണമെന്നും KGMOA തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.



















