Search operation for fishermen fails: മന്ത്രി അഹങ്കാരത്തിന് കയ്യും കാലും വെച്ച നിലയിലാണ്; മുഹമ്മദ് റിയാസ്

കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ തിരച്ചിലിൽ മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവരെ സിപിഐഎം രൂക്ഷമായി വിമർശിച്ചു. തിരച്ചിലിൽ വലിയ വീഴ്ച ഉണ്ടായെന്നും തീരദേശ ജനതയെ മ
കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ തിരച്ചിലിൽ മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവരെ സിപിഐഎം രൂക്ഷമായി വിമർശിച്ചു. തിരച്ചിലിൽ വലിയ വീഴ്ച ഉണ്ടായെന്നും തീരദേശ ജനതയെ മുഖ്യമന്ത്രി ആക്ഷേപിച്ചു സംസാരിക്കുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അഹങ്കാരത്തിന് കയ്യും കാലും വെച്ച നിലയിലാണ് മന്ത്രിമാരെന്നും, മത്സ്യത്തൊഴിലാളികളോട് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിഴിഞ്ഞത്ത് കടലിൽ കാണാതായ ജോണിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷമാണ് പി എ മുഹമ്മദ് റിയാസിന്റെ പ്രതികരണം ഉണ്ടായത്.
ജൂലൈ 31ന് വിഴിഞ്ഞത്തും മുതലപ്പൊഴിയിലുമായി മീൻപിടുത്തത്തിന് പോയ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു. ഇപ്പോൾ കണ്ടെത്താനുള്ളത് രണ്ടുപേരാണ്. മുതലപ്പൊഴിയിൽ സ്കൂബ ടീം പരിശോധനയ്ക്ക് ഇറങ്ങിയെങ്കിലും പുരോഗതി ഉണ്ടായിട്ടില്ല. പ്രതികൂലമായ കാലാവസ്ഥയും തടസ്സമാണ്. മുതലപ്പൊഴിയിൽ നിന്ന് കാണാതായ ഷിജിനായി ഇന്ന് സ്കൂബ ടീം പരിശോധന നടത്താൻ ഇറങ്ങി. മത്സ്യത്തൊഴിലാളികൾക്കായി തമിഴ്നാട് കന്യാകുമാരി, കുളച്ചിൽ ഭാഗത്തും പരിശോധന നടത്തണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.
വിഴിഞ്ഞത്ത് കോസ്റ്റ് ഗാർഡിന്റെയും മറൈൻ എൻഫോഴ്സ്മെന്റിന്റെയും വള്ളങ്ങളും പരിശോധന തുടരുന്നു. ഫിഷറീസ് മന്ത്രി ഫോണിൽ വിളിച്ച് ഏതു ഭാഗത്ത് പരിശോധന നടത്തണമെന്ന് കുടുംബം ചോദിച്ചു. പുലിമുട്ടുകൾക്കിടയിലോ പാറകെട്ടുകൾക്കിടയിലോ ശരീര ഭാഗങ്ങൾ കുടുങ്ങിക്കിടക്കുന്നതോ എന്നത് ഇപ്പോഴത്തെ പരിശോധനയുടെ ലക്ഷ്യമാണ്. കോസ്റ്റ് ഗാർഡിന്റെ ഡോർണിയർ നിരീക്ഷണ വിമാനവും മുതലപ്പൊഴിയിൽ എത്തിയിട്ടുണ്ട്. നാവികസേന വൈകിട്ട് മുതലപ്പൊഴിയിൽ എത്തും.





















