Police Crackdown on Gangsters:ഗുണ്ടകളെ പൂട്ടാനുറച്ച് പൊലീസ്, പട്ടികയിൽ 300 ഗുണ്ടകൾ; സ്പോൺസർമാരെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകളെ ലക്ഷ്യമാക്കി ആരംഭിച്ച ഓപ്പറേഷൻ ഗ്രിപ്പ് എന്ന പദ്ധതിയുടെ ഭാഗമായി, പൊലീസ് 300 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകളെ ലക്ഷ്യമാക്കി ആരംഭിച്ച ഓപ്പറേഷൻ ഗ്രിപ്പ് എന്ന പദ്ധതിയുടെ ഭാഗമായി, പൊലീസ് 300 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു ആഴ്ചയായി രഹസ്യമായി നീക്കങ്ങൾ ആരംഭിച്ച പൊലീസ്, ഗുണ്ടകളുടെ സ്പോൺസർമാരെ സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചിരിക്കുകയാണ്. ജാമ്യം തേടി പുറത്തിറങ്ങിയ ഗുണ്ടാപ്രവർത്തകരുടെ ജാമ്യം നിഷേധിക്കാൻ പൊലീസ് കോടതിയെ സമീപിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഗുണ്ടകളുടെ സ്പോൺസർമാരെ കുറിച്ച് ലഭിച്ച വിവരങ്ങൾ അത്യന്തം ഞെട്ടിക്കുന്നതാണ്. ഗുണ്ടകൾക്ക് ശത്രുക്കളെ വിരട്ടാനും വകവരുത്താനും കോടികൾ ചെലവാക്കേണ്ടി വരുന്നു. മധ്യകേരളത്തിലെ വ്യവസായികളിൽ നിന്ന് ഗുണ്ടകളെ ബംഗളൂരുവിൽ നിന്നെത്തിക്കുന്നതിന്റെ വിവരങ്ങൾ പൊലീസ് കൈപ്പറ്റിയിട്ടുണ്ട്. വിദേശത്തേക്ക് ഗുണ്ടകളെ അയക്കുകയും, അവരെ കുടിപ്പക തീർക്കാൻ ശ്രമിക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയകളെ ലക്ഷ്യമാക്കി നടന്ന ഓപ്പറേഷൻ തൂഫാൻ്റെ മറവിൽ, കൊച്ചിയിൽ നടന്ന ഗുണ്ടകളുടെ സംഗമത്തെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ഓപ്പറേഷൻ ഗ്രിപ്പ് എന്ന പേരിൽ കേരള പൊലീസ് സംസ്ഥാന വ്യാപകമായി ഗുണ്ടാവേട്ട നടത്തുകയാണ്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിൽ പുതിയ ഓപ്പറേഷൻ നടന്നു വരുന്നു. അർജുൻ ആയങ്കിയുമായി ബന്ധപ്പെട്ട്, തിരുവനന്തപുരത്തും കൊച്ചിയിലും കണ്ണൂരിലുമായി 21 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തലസ്ഥാനത്ത് ഗുണ്ടാ ബന്ധമുള്ളവരും, കാപ്പാ തടവ് കഴിഞ്ഞ് പുറത്തിറങ്ങിയവരും, റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരും, ഇവരുടെ സ്ഥാപനങ്ങളും വീടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവരുമായി അടുപ്പമുള്ളവരും, സഹായം നൽകുന്നവരും പൊലീസ് നിരീക്ഷണത്തിലുണ്ട്.





















