Land for AIIMS: എയിംസിന് കഞ്ചിക്കോട് കോച്ച് ഫാക്ടറി ഭൂമിയും; റെയിൽവേയുടെ കൈവശമുള്ളത് 228 ഏക്കർ ഭൂമി

തിരുവനന്തപുരം: കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കാൻ കേന്ദ്രസർക്കാരിന് കൈമാറുന്ന സ്ഥലങ്ങളുടെ പട്ടികയിൽ പാലക്കാട് കഞ്ചി
തിരുവനന്തപുരം: കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കാൻ കേന്ദ്രസർക്കാരിന് കൈമാറുന്ന സ്ഥലങ്ങളുടെ പട്ടികയിൽ പാലക്കാട് കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറിക്ക് കൈമാറിയ ഭൂമിയും ഉൾപ്പെടുന്നു. കോച്ച് ഫാക്ടറി റദ്ദാക്കിയെന്ന കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനത്തിന് ശേഷം ഈ നീക്കം നടന്നു. എയിംസിന് 10 സ്ഥലങ്ങളുടെ പട്ടിക കേന്ദ്രത്തിന് നൽകിയിട്ടുണ്ടെങ്കിലും, കഞ്ചിക്കോട്ടെ 228 ഏക്കർ ഭൂമിയും ഇതിൽ ചേർക്കപ്പെടുന്നു. 2012-ൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കേന്ദ്രത്തിന് കൈമാറിയ ഭൂമിയാണ് ഇത്. നിലവിൽ ഈ ഭൂമി റെയിൽവേ മന്ത്രാലയത്തിന്റെ കൈവശമാണ്, അതിനാൽ പുതുതായി ഭൂമി ഏറ്റെടുക്കുകയോ ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകുകയോ ആവശ്യമില്ല. റെയിൽവേ മന്ത്രാലയത്തിൽനിന്ന് ആരോഗ്യ മന്ത്രാലയത്തിന് ഭൂമി കൈമാറിയാൽ മതിയാകും. കഞ്ചിക്കോടായതിനാൽ, തമിഴ്നാടിനും ഗുണംചെയ്യുമെന്ന വിലയിരുത്തലുമുണ്ട്.
കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാർ കോഴിക്കോട് കിനാലൂർ-കാന്തലാട് മേഖലയിൽ ഏറ്റെടുത്ത 61.34 ഹെക്ടർ ഭൂമി 2024 സെപ്റ്റംബർ മാസത്തിൽ മെഡിക്കൽ വിദ്യാഭ്യാസവകുപ്പിന് കൈമാറിയിരുന്നു. കിനാലൂരിലെ 39.24 ഹെക്ടറും കാന്തലാട്ടിലെ 22 ഹെക്ടറും ഉൾപ്പെടുന്ന ഈ ഭൂമി, ഏകദേശം 20.32 കോടി രൂപ ന്യായവിലയുള്ളതാണെങ്കിലും, എയിംസിന് സൗജന്യമായി നൽകാനായിരുന്നു സർക്കാർ തീരുമാനിച്ചത്. കിനാലൂർ മാത്രമാണ് സംസ്ഥാനം നിർദേശിക്കുന്നതെന്ന നിലപാടിനോട് കേന്ദ്രം അനുകൂലിച്ചില്ല. ഇതോടെയാണ് ഒരു സ്ഥലം മാത്രമെന്ന സമീപനം മാറ്റി, വിവിധ ജില്ലകളിലായുള്ള സാധ്യതാസ്ഥലങ്ങളുടെ പട്ടിക നൽകാൻ തീരുമാനിച്ചത്.


















