Police Trainee Arrested for Embezzlement:യൂണിഫോമിനായി പിരിച്ച പണം തട്ടി റമ്മി കളിച്ചു; പൊലീസ് ട്രെയിനി അറസ്റ്റിൽ; തട്ടിയത് ഏഴ് ലക്ഷം രൂപ

തിരുവനന്തപുരം: സഹപ്രവർത്തകരിൽനിന്ന് പണം തട്ടിയ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി. കെഎപി മൂന്നാം ബറ്റാലിയനിലെ (പത്തനംതിട്ട) ട്രെയിനി പൊലീസ് ഉദ്യോഗസ്ഥനായ ശംഭു ആർ കൃഷ
തിരുവനന്തപുരം: സഹപ്രവർത്തകരിൽനിന്ന് പണം തട്ടിയ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി. കെഎപി മൂന്നാം ബറ്റാലിയനിലെ (പത്തനംതിട്ട) ട്രെയിനി പൊലീസ് ഉദ്യോഗസ്ഥനായ ശംഭു ആർ കൃഷ്ണൻ ആണ് പിടിയിലായത്. യൂണിഫോമിനായി സഹ ഉദ്യോഗസ്ഥർ നൽകിയ പണം തട്ടിയെടുത്ത സംഭവത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് ശംഭുവിനെതിരെ പേരൂർക്കട പൊലീസ് കേസെടുത്തിരുന്നു.
ഏഴംഗ യൂണിഫോം കമ്മിറ്റിയിലെ അംഗമായ ശംഭു, യൂണിഫോം സാമഗ്രികൾക്കും, അതിന്റെ തയ്യാറാക്കലിനുമായി സഹപ്രവർത്തകർ നൽകിയ 7,18,320 രൂപ തട്ടിയെടുത്തതായി പൊലീസ് അറിയിച്ചു. ഈ തുക ഉപയോഗിച്ച് ശംഭു ഓൺലൈൻ റമ്മി കളിച്ചു. ജൂലൈ മാസത്തിൽ, ശംഭുവുമായി ബന്ധമുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ഈ തുക നിക്ഷേപിച്ചുവെന്നാണ് വിവരം.
പേരൂർക്കട എസ്എപി ബറ്റാലിയനിലെ കമാൻഡിങ് ഓഫീസർ മുജീബ് റഹ്മാൻ്റെ പരാതിയിലാണ് പൊലീസ് ശംഭുവിനെതിരെ കേസെടുത്തത്. ബിഎൻഎസ് 318 (4) വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ശംഭുവിന്റെ ഈ പ്രവർത്തനം സഹപ്രവർത്തകരുടെ വിശ്വാസം തകർത്ത്, പൊലീസിന്റെ പ്രതിബദ്ധതയെ ചോദ്യം ചെയ്യുന്നതിന് കാരണമാകുന്നു.




















