Sentenced to Death for Rape and Murder: ഒമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51-കാരന് വധശിക്ഷ

മുംബൈ: മഹാരാഷ്ട്രയിൽ 9 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51കാരന് വധശിക്ഷ വിധിച്ചു. 2021-ൽ പാൽഘറിലാണ് ഈ സംഭവമുണ്ടായത്. അതിക്രൂരമായ കൊലപാതകമാ
മുംബൈ: മഹാരാഷ്ട്രയിൽ 9 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51കാരന് വധശിക്ഷ വിധിച്ചു. 2021-ൽ പാൽഘറിലാണ് ഈ സംഭവമുണ്ടായത്. അതിക്രൂരമായ കൊലപാതകമാണെന്നു കോടതി നിരീക്ഷിച്ചു. പ്രതി, ആക്രമണം തടയാൻ ശ്രമിച്ച ഒരു വ്യക്തിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിനാൽ കൂടി ശിക്ഷിക്കപ്പെട്ടു. അഞ്ചുവർഷം മുമ്പ് പാൽഘറിലെ ദഹാനുവിലാണ് ഈ സംഭവമുണ്ടായത്. സാധനങ്ങൾ വാങ്ങാൻ കടയിൽ പോകുകയായിരുന്ന ഒമ്പതുകാരിയെ പ്രതി പ്രമോദ് രത്ന ഘോഷെ 10 രൂപ കാട്ടി വിളിച്ചു. മിഠായി വാങ്ങിതരാമെന്ന് പറഞ്ഞ് വീട്ടിലെത്തിച്ച ശേഷം ക്രൂരമായി പീഡിപ്പിച്ചു. ഇടയ്ക്കിടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, അച്ഛനോട് എല്ലാം പറയുമെന്ന് പറഞ്ഞ് കരഞ്ഞോടിയ പെൺകുട്ടിയെ ഇയാൾ പിന്തുടർന്നു. സമീപത്തെ ഒരു വാട്ടർ ടാങ്കിന് സമീപത്ത് വച്ച് ഇയാൾ അരിവാൾ കൊണ്ട് കുട്ടിയെ വെട്ടിവീഴ്ത്തി. ഇതുകണ്ടെത്തിയ ബൈക്ക് യാത്രികൻ ആക്രമണം തടയാൻ ശ്രമിച്ചെങ്കിലും പ്രതി ഇയാളെയും വെട്ടി. പുറത്തും കഴുത്തിനും വെട്ടേറ്റ ബൈക്ക് യാത്രികൻ ഓടി രക്ഷപ്പെട്ടു. കുട്ടിയുടെ ശരീരത്തിൽ 20 വേട്ടേറ്റു. കഴുത്തിനും മുഖത്തും നട്ടെല്ലിനും പരിക്കേറ്റ പെൺകുട്ടി മരിച്ചു. വിചാരണ സമയത്ത് 24 സാക്ഷികളെ വിസ്തരിച്ചു. ഹീനവും നിന്ദ്യവുമായ കൊലപാതകമാണെന്നു അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്നു കണ്ടെത്തിയ കോടതി പ്രതിക്ക് വധശിക്ഷയും 75000 രൂപ പിഴയും വിധിച്ചു.





















