Career Growth in Tech:രണ്ടര വർഷം കൊണ്ട് 15,000-ൽ നിന്ന് 25 ലക്ഷത്തിലേക്ക് ! ; ടെക്കിയുടെ കരിയർ വളർച്ച പങ്കുവെച്ച് സുഹൃത്ത്

രണ്ടര വർഷത്തിനുള്ളിൽ ഒരാൾ എത്രത്തോളം ശമ്പളം വർദ്ധിപ്പിക്കാൻ കഴിയും? സിംഗപ്പൂരിൽ ആസ്ഥാനമായ ഒരു കമ്പനിയിൽ നിന്ന് 25 ലക്ഷത്തിന്റെ പാക്കേജ് സ്വന്തമാക്കിയ ഒരു ഇന്ത്യ
രണ്ടര വർഷത്തിനുള്ളിൽ ഒരാൾ എത്രത്തോളം ശമ്പളം വർദ്ധിപ്പിക്കാൻ കഴിയും? സിംഗപ്പൂരിൽ ആസ്ഥാനമായ ഒരു കമ്പനിയിൽ നിന്ന് 25 ലക്ഷത്തിന്റെ പാക്കേജ് സ്വന്തമാക്കിയ ഒരു ഇന്ത്യൻ ടെക്കിയുടെ കരിയർ വളർച്ച, കരിയറിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിൽ ലഭിക്കുന്ന ഗുണങ്ങളുടെ ഉദാഹരണമായി മാറിയിരിക്കുന്നു. ഈ വ്യക്തിയുടെ കരിയർ യാത്ര ഇൻ്റേൺഷിപ്പിൽ നിന്നാണ് ആരംഭിച്ചത്, ആ സമയത്ത് അദ്ദേഹത്തിന്റെ മാസശമ്പളം വെറും 15,000 രൂപ മാത്രമായിരുന്നു. എന്നാൽ, ആറ് മാസത്തിനുള്ളിൽ തന്നെ കഠിനാധ്വാനത്തിലൂടെ അത് ഒരു ഫുൾ ടൈം ജോലിയായി മാറി, ശമ്പളം ഏഴ് ലക്ഷത്തിലേക്ക് ഉയർന്നു. ഈ വളർച്ച ഇവിടെ അവസാനിച്ചില്ല; കൃത്യമായ ഇടവേളകളിൽ ലഭിച്ച അപ്രൈസലുകൾ ശമ്പളത്തെ ഒമ്പത് ലക്ഷത്തിലേക്കും പിന്നീട് 14 ലക്ഷത്തിലേക്കും ഉയർത്തി. 14 ലക്ഷത്തിന്റെ ഓഫർ മറ്റൊരു കമ്പനിയിൽ നിന്ന് ലഭിച്ചപ്പോൾ, നിലവിലെ കമ്പനി തന്നെ അദ്ദേഹത്തെ നിലനിർത്താൻ കൂടുതൽ ശമ്പളം നൽകാൻ തയ്യാറായി. ഒടുവിൽ, 25 ലക്ഷത്തിന്റെ എൽ.പി.എ എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നത് സിംഗപ്പൂർ ആസ്ഥാനമായ ഒരു സ്ഥാപനത്തിലൂടെയാണ്.
ഈ വ്യക്തിയുടെ സഹപാഠിയായ ഋതുജ്, എക്സിലൂടെ സുഹൃത്തിന്റെ കരിയർ ഗ്രാഫ് പങ്കുവെച്ചപ്പോൾ, ജീവിതത്തിൽ താരമ്യങ്ങൾ ചെയ്യുന്നതിൽ അർഥമില്ലെന്നും അഭിപ്രായപ്പെട്ടു. കോഡിങ് ഇല്ലായിരുന്നെങ്കിൽ, തനിക്കും നേട്ടങ്ങളിലേക്ക് എത്താൻ കഴിയുമായിരുന്നോ എന്ന സംശയം ഉന്നയിച്ചെങ്കിലും, അത്തരത്തിലുള്ള സംശയങ്ങൾക്ക് പ്രസക്തിയില്ലെന്ന് അവർ വ്യക്തമാക്കുന്നു. മറ്റുള്ളവരുടെ വളർച്ചയെ കാണുകയും സ്വയം താരതമ്യം ചെയ്യുന്നതിന് പകരം, അതിന് പിന്നിലെ അധ്വാനത്തെ തിരിച്ചറിയണമെന്നതാണ് ഇവരുടെ പ്രതികരണം.



















