Withdrawal of Divorce Petition:സംഗീത വിവാഹമോചനം വേണ്ടെന്ന് അറിയിച്ചു; വിജയ്ക്കെതിരായ ഹർജി പിൻവലിക്കും

വിജയ്, മുൻപ് ലഭിച്ച സൗകര്യങ്ങൾ പിൻവലിക്കുകയും സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതായി സംഗീത പരാതിപ്പെട്ടു. തന്റെ സഞ്ചാരസ്വാതന്ത്ര്യം പോലും നിയന്ത്രി
വിജയ്, മുൻപ് ലഭിച്ച സൗകര്യങ്ങൾ പിൻവലിക്കുകയും സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതായി സംഗീത പരാതിപ്പെട്ടു. തന്റെ സഞ്ചാരസ്വാതന്ത്ര്യം പോലും നിയന്ത്രിക്കപ്പെട്ടതായി അവർ ആരോപിക്കുന്നു. ഈ സംഭവങ്ങളും സോഷ്യൽ മീഡിയയിലെ വിവാദങ്ങളും കടുത്ത മാനസിക ആഘാതം ഉണ്ടാക്കിയതായും സംഗീത വ്യക്തമാക്കിയിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാൻ വിജയ്യുടെ അമ്മ ശോഭ ചന്ദ്രശേഖർ ഇടപെട്ടതായി നേരത്തേ വാർത്തകൾ വന്നിരുന്നു. അമ്മയുടെയും മുതിർന്ന ബന്ധുക്കളുടെയും ഉപദേശങ്ങളെത്തുടർന്ന്, ലണ്ടനിലുള്ള സംഗീത ചെന്നൈയിലെ നീലാംകരെ ഇല്ലത്തേക്ക് മടങ്ങിയെത്തിയെന്നും ഇരുവരും ഇപ്പോൾ ഒരേ വീട്ടിൽ ഒരുമിച്ച് കഴിയുകയാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.





















