CUSAT Admission Updates: കുസാറ്റ്: ബി.ടെക്. പ്രോഗ്രാമുകളിലേക്ക് റിയൽ-ടൈം അഡ്മിഷൻ, തീയതിയും സമയവുമറിയാം

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ബി.ടെക്. പ്രോഗ്രാമുകളിലെ എസ്.സി./എസ്.ടി. വിഭാഗത്തിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പെഷ്യൽ റിയൽ-ടൈം അഡ്മി
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ബി.ടെക്. പ്രോഗ്രാമുകളിലെ എസ്.സി./എസ്.ടി. വിഭാഗത്തിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പെഷ്യൽ റിയൽ-ടൈം അഡ്മിഷൻ നടത്തപ്പെടുന്നു. കാറ്റ് 2026 റാങ്ക് ലിസ്റ്റിലുള്ള വിദ്യാർത്ഥികൾക്കായി ഓഗസ്റ്റ് 11-ന് സെമിനാർ കോംപ്ലക്സിൽ സെമിനാർ നടത്തപ്പെടും. രജിസ്ട്രേഷൻ സമയം രാവിലെ 10 മുതൽ 10.30 വരെ ആയിരിക്കും. രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം ലഭിക്കുകയുള്ളൂ. രജിസ്ട്രേഷൻ സമയത്തിനുശേഷം, സീറ്റുകൾ ഒഴിവുണ്ടെങ്കിൽ, കാറ്റ് റാങ്ക് ഇല്ലാത്ത, അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ എസ്.സി./എസ്.ടി. വിഭാഗക്കാരെ പരിഗണിക്കും. ഇവർ അന്നേദിവസം രാവിലെ 11-ന് സെമിനാർ കോംപ്ലക്സിൽ എത്തണം. കാറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവരെ പരിഗണിച്ചതിനുശേഷവും സീറ്റുകൾ ഒഴിവുണ്ടെങ്കിൽ, റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഒ.ഇ.സി. എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് 11.30-ന് റിപ്പോർട്ട് ചെയ്യാനാണ് നിർദ്ദേശം.
കുസാറ്റിന്റെ സ്പോർട്സ് ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാം റിയൽ-ടൈം അഡ്മിഷൻ 11-ന് സെമിനാർ കോംപ്ലക്സിൽ നടക്കും. രജിസ്ട്രേഷൻ സമയം രാവിലെ 9.30 മുതൽ 9.45 വരെ ആയിരിക്കും. മൂന്നാമത്തെ റിയൽ-ടൈം അഡ്മിഷനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജൂലായ് 10-ന് ആരംഭിക്കും. ഒന്നിലധികം റൗണ്ടുകളിലായാണ് അഡ്മിഷൻ നടക്കുക. കാറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ വിദ്യാർത്ഥികൾക്കും ആവശ്യമായ ഫീസടച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഒന്നും രണ്ടും റിയൽ-ടൈം അഡ്മിഷനുകളിൽ പ്രവേശനം ലഭിച്ചിട്ടും, ആവശ്യമായ ഫീസ് അടയ്ക്കാത്തവർ, അക്കാദമിക് യോഗ്യതയില്ലാത്തതിനാൽ ഡിപ്പാർട്ട്മെന്റ് അഡ്മിഷൻ നിരസിച്ചവർ, അല്ലെങ്കിൽ പ്രൊഫൈൽ വഴി അലോട്മെന്റ് സ്ഥിരീകരിക്കാത്തവർ എന്നിവർക്കു രജിസ്റ്റർ ചെയ്യാനാവില്ല.





















