T. Padmanabhan Honored: ടി. പദ്മനാഭൻ ആരുടെയും മുഖം നോക്കാതെ പറയാനുള്ളത് പറയാൻ ആർജവമുള്ള എഴുത്തുകാരൻ- മുഖ്യമന്ത്രി

കൊച്ചി: ആരുടെയും മുഖം നോക്കാതെ തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാൻ ആർജവമുള്ള എഴുത്തുകാരനാണ് ടി. പദ്മനാഭൻ എന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു. 'സത്യദീപം' വാരികയ
കൊച്ചി: ആരുടെയും മുഖം നോക്കാതെ തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാൻ ആർജവമുള്ള എഴുത്തുകാരനാണ് ടി. പദ്മനാഭൻ എന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു. 'സത്യദീപം' വാരികയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിന്റെ പേരിലുള്ള സത്യദീപം സാഹിത്യപുരസ്കാരം ടി. പദ്മനാഭന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തെ വ്യത്യസ്തമായ കാഴ്ചപ്പാടുകളിൽ നിന്ന് നോക്കിക്കണ്ട കഥാകാരനാണെന്ന് അദ്ദേഹം പറഞ്ഞു. ഈ അവാർഡ് അദ്ദേഹത്തിന് നൽകുന്നത് വഴി താനും ആദരിക്കപ്പെടുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് ഈ പുരസ്കാരത്തിന്റെ ഭാഗമായുള്ള സമ്മാനങ്ങൾ.
സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ചടങ്ങിന് അധ്യക്ഷനായി. ജസ്റ്റിസ് കുര്യൻ ജോസഫ് ആമുഖപ്രഭാഷണം നടത്തി. പുരാതന പുസ്തകങ്ങളുടെയും രേഖകളുടെയും ഡിജിറ്റൈസേഷൻ ആരംഭിച്ചുവെന്ന് മന്ത്രി റോജി എം. ജോൺ പ്രസ്താവിച്ചു. സത്യദീപം ശതാബ്ദി പതിപ്പ് ഹൈബി ഈഡൻ എം. പി. പ്രകാശനം ചെയ്തു. എം.എൽ.എമാരായ ടി. ജെ. വിനോദ്, മനോജ് മൂത്തേടൻ, അതിരൂപത വികാരി ജനറൽ ഫാ. ഡോ. ജിമ്മി പൂച്ചക്കാട്ട്, പ്രൊഫ. എം. തോമസ് മാത്യു, സത്യദീപം ചീഫ് എഡിറ്റർ ഫാ. മാർട്ടിൻ എടയന്ത്രത്ത്, വിയാനി പ്രിന്റിങ്സ് ഡയറക്ടർ ഫാ. ജസ്റ്റിൻ കൈപ്രമ്പാടൻ, കൗൺസിലർ എം.ജി. അരിസ്റ്റോട്ടിൽ, പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. ഡോ. കുര്യക്കോസ് മുണ്ടാടൻ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഷൈജു ആന്റണി എന്നിവരും പ്രസംഗിച്ചു.




















