Advance Booking Collection: 'തുടക്കം' ഫൈനല്‍ അഡ്വാന്‍സ് ബുക്കിംഗ് കണക്കുകള്‍

ഇന്നാണ് വിസ്മയ മോഹന്‍ലാലിന്റെ അഭിനയ അരങ്ങേറ്റമായ 'തുടക്കം' എന്ന ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന്റെ ആദ്യ ഷോ രാവിലെ 10 മണിക്ക് ആരംഭിച്ചു. വിസ്മയയുടെ ആദ്യ ചിത്രം
ഇന്നാണ് വിസ്മയ മോഹന്‍ലാലിന്റെ അഭിനയ അരങ്ങേറ്റമായ 'തുടക്കം' എന്ന ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന്റെ ആദ്യ ഷോ രാവിലെ 10 മണിക്ക് ആരംഭിച്ചു. വിസ്മയയുടെ ആദ്യ ചിത്രം എന്നതായിരുന്നു ഈ ചിത്രത്തിന്റെ പ്രത്യേകത. മോഹന്‍ലാലിന്റെ അതിഥിവേഷം ചിത്രത്തിന് വലിയ ഹൈപ്പ് നൽകുകയും ചെയ്തു. ഇപ്പോൾ, ആദ്യ ഷോ ആരംഭിക്കുന്നതിന് മുമ്പ്, അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം എത്ര കളക്ഷൻ നേടിയെന്ന് പരിശോധിക്കാം.
ട്രാക്കർമാരുടെ കണക്ക് പ്രകാരം, കേരളത്തിൽ നിന്നുള്ള അഡ്വാൻസ് ബുക്കിംഗിലൂടെ ചിത്രം 86 ലക്ഷം രൂപ നേടിയിട്ടുണ്ട്. അതേസമയം, കര്‍ണാടകത്തിൽ നിന്ന് 8 ലക്ഷം, തമിഴ്നാട്ടിൽ നിന്ന് 3 ലക്ഷം, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 2.50 ലക്ഷം രൂപയാണ് ചിത്രം നേടിയത്. ഇതോടെ, ഇന്ത്യയിൽ നിന്നുള്ള ആകെ കളക്ഷൻ 99.50 ലക്ഷം രൂപയായി. വിദേശ മാർക്കറ്റുകളിൽ നിന്ന് 40 ലക്ഷം രൂപയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇതോടെ 'തുടക്കം' എന്ന ചിത്രത്തിന്റെ ഫൈനൽ അഡ്വാൻസ് ബുക്കിംഗ് കണക്കുകൾ 1.40 കോടിയായി. ഒരു പുതുമുഖ താരത്തിന്റെ മുഖ്യ വേഷമുണ്ടായ ചിത്രത്തിന്റെ ബുക്കിംഗ് വളരെ മികച്ചതാണെന്ന് പറയാം. ആദ്യ ഷോയ്ക്ക് ശേഷം ലഭിക്കുന്ന പ്രതികരണങ്ങൾ പോസിറ്റീവ് ആയാൽ, ബോക്സ് ഓഫീസിൽ ചിത്രത്തിന് വലിയ വിജയമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
















