Commemoration of Kunhali Martyr Day:ജിദ്ദ നവോദയ ഷറഫിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഞ്ഞാലി രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു

ജിദ്ദ: കുഞ്ഞാലി രക്തസാക്ഷി ദിനാചരണം ജിദ്ദ നവോദയ ഷറഫിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവോദയ സിസി ഓഫീസിൽ സംഘടിപ്പിച്ചു. ഈ ചടങ്ങിൽ ഏരിയ ആക്ടിങ് സെക്രട്ടറി ഹക്കിം
ജിദ്ദ: കുഞ്ഞാലി രക്തസാക്ഷി ദിനാചരണം ജിദ്ദ നവോദയ ഷറഫിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവോദയ സിസി ഓഫീസിൽ സംഘടിപ്പിച്ചു. ഈ ചടങ്ങിൽ ഏരിയ ആക്ടിങ് സെക്രട്ടറി ഹക്കിം പാണ്ടിക്കാട് സ്വാഗതം ആശംസിച്ചു. സലാം മമ്പാട് ചടങ്ങിന് അധ്യക്ഷനായി. കിസ്മത്ത് മമ്പാട് ദിനാചരണ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഫൈസൽ കൊടശ്ശേരി കുഞ്ഞാലിയെ അനുസ്മരിച്ച് പ്രഭാഷണം നടത്തി. ഫൈസൽ കൊടശ്ശേരി, ഏറനാടിന്റെ പോരാട്ട ചരിത്രത്തിൽ തൊഴിലാളികളുടെയും സാധാരണക്കാരുടെയും അവകാശങ്ങൾക്കായി മുന്നിൽ നിന്ന് പോരാട്ടം നടത്തിയ വിപ്ലവകാരിയായിരുന്നു കുഞ്ഞാലിയെന്ന് ഓർമിപ്പിച്ചു. മലയോര മേഖലയിലെ പാവപ്പെട്ട ജനവിഭാഗങ്ങളെ ഏകോപിപ്പിക്കുന്നതിൽ കുഞ്ഞാലിയുടെ ത്യാഗം തലമുറകൾക്ക് ആവേശം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ശ്രീകുമാർ മാവേലിക്കര, സി.എം. അബ്ദുറഹ്മാൻ, മുജീബ് പൂന്താനം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ട്രഷറർ ബിനു മുണ്ടക്കയം നന്ദി രേഖപ്പെടുത്തി.


















