Farewell for Shyam Kumar P. V.:ശ്യാംകുമാർ പി.വിക്ക് കേളിയുടെ യാത്രയയപ്പ്

റിയാദ്: 15 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ കമ്മിറ്റി അംഗം ശ്യാംകുമാർ പുതിയ വീട്ടിലിന് മുസാഹ്മി
റിയാദ്: 15 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ കമ്മിറ്റി അംഗം ശ്യാംകുമാർ പുതിയ വീട്ടിലിന് മുസാഹ്മിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് ഗുരുപുരം സ്വദേശിയായ ശ്യാംകുമാർ ഗുവയ്യ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മുസാഹ്മിയ ഏരിയാ പ്രസിഡന്റ് ജെറി തോമസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേളി സെക്രട്ടറിയേറ്റ് അംഗം നസീർ മുള്ളൂർക്കര, കേളീ ജോയിന്റ് സെക്രട്ടറി രജീഷ് പിണറായി, മുസാഹ്മിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, ഗുവയ്യ യൂണിറ്റ് സെക്രട്ടറി സക്കീർ, രക്ഷാധികാരി കമ്മിറ്റി അംഗം നടരാജൻ എന്നിവർ സംസാരിച്ചു. മുസാഹ്മിയ ഏരിയ കമ്മിറ്റിയുടെ ഉപഹാരം ഏരിയാ സെക്രട്ടറി അനീഷ് അബൂബക്കറും, ഗുവയ്യ യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി സക്കീറും ശ്യാംകുമാറിന് സമ്മാനിച്ചു. ഏരിയ സെക്രട്ടറി അനീഷ് അബൂബക്കർ സ്വാഗതവും നാട്ടിലേക്ക് മടങ്ങുന്ന ശ്യാംകുമാർ നന്ദിയും പറഞ്ഞു.


















