Booking for Onam Trains: ഓണക്കാലവണ്ടികൾ; ബുക്കിങ് തുടങ്ങി, ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റിലേക്ക്

പയ്യന്നൂർ: ഓണക്കാലത്തോടനുബന്ധിച്ച് കേരളത്തിലേക്കും പുറത്തേക്കും ഓടുന്ന 112 തീവണ്ടി സർവീസുകളുടെ ബുക്കിങ് ആരംഭിച്ചു. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ ട്രെയിനുകളില
പയ്യന്നൂർ: ഓണക്കാലത്തോടനുബന്ധിച്ച് കേരളത്തിലേക്കും പുറത്തേക്കും ഓടുന്ന 112 തീവണ്ടി സർവീസുകളുടെ ബുക്കിങ് ആരംഭിച്ചു. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ ട്രെയിനുകളിലെ ടിക്കറ്റുകൾ വെയിറ്റിങ്ങിലേക്ക് മാറിയിട്ടുണ്ട്. ചില ട്രെയിനുകളിൽ ബർത്തുകൾ ബാക്കിയുണ്ട്. തിരുവനന്തപുരം നോർത്ത്, കൊല്ലം ഭാഗങ്ങളിൽനിന്ന് ചെന്നൈയിലേക്ക് 26 സർവീസുകൾ പ്രവർത്തിക്കുന്നു. മംഗളൂരുവിൽനിന്ന് ആറ് സർവീസുകൾ ലഭ്യമാണ്. 18-ന് ചെന്നൈ എഗ്മോറിൽനിന്ന് മംഗളൂരുവിലേക്കുള്ള ട്രെയിനിൽ (06125) സ്ലീപ്പർ ഉൾപ്പെടെ ബർത്തുകൾ ലഭ്യമാണ്. 25, സെപ്റ്റംബർ ഒന്ന് തീയതികളിലാണ് ഈ ട്രെയിനുകൾ ഓടുന്നത്. മംഗളൂരുവിൽനിന്ന് ചെന്നൈ എഗ്മോറിലേക്ക് (06126) 17, 24, 31 തീയതികളിൽ ട്രെയിനുകൾ പ്രവർത്തിക്കുന്നു. ഇവയിലും ബർത്ത് ഒഴിവുകൾ ഉണ്ട്. 20-ന് ഓടുന്ന താംബരം-തിരുവനന്തപുരം സെൻട്രലിൽ (06109) എ.സി.യിൽ ബർത്ത് ഒഴിവുണ്ട്. 27-ന് പുറപ്പെടുന്ന ട്രെയിനിലും ബർത്തുകൾ ലഭ്യമാണ്.
19-ന് പുറപ്പെടുന്ന തേർഡ് ഇക്കണോമി ക്ലാസ് മാത്രം ഉള്ള ചെന്നൈ സെൻട്രൽ-കൊല്ലം (06119) ട്രെയിനിൽ നിലവിൽ 600-ഓളം ഒഴിവുകൾ ഉണ്ട്. 26-ന് പുറപ്പെടുന്ന ട്രെയിനിൽ 300 ഒഴിവുകൾ ഉണ്ട്. 15-നും 22-നും പുറപ്പെടുന്ന ചെന്നൈ സെൻട്രൽ-കൊല്ലം (06117) ട്രെയിനിൽ വെയിറ്റിങ്ങാണ്. 29-ന് പുറപ്പെടുന്ന ട്രെയിനിൽ സ്ലീപ്പർ ടിക്കറ്റുകൾ ലഭ്യമാണ്. 19-ന് പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ-താംബരം (06110) ട്രെയിനിൽ സ്ലീപ്പർ ഉൾപ്പെടെ ടിക്കറ്റുകൾ ലഭ്യമാണ്. 26-ന് പുറപ്പെടുന്ന ട്രെയിനിൽ എ.സി.യിൽ മാത്രം ഒഴിവുകൾ ഉണ്ട്. സെപ്റ്റംബർ രണ്ടിന് പുറപ്പെടുന്ന ട്രെയിനിൽ സ്ലീപ്പറിലും ടിക്കറ്റുകൾ ലഭ്യമാണ്. 20-ന് പുറപ്പെടുന്ന കൊല്ലം-ചെന്നൈ സെൻട്രൽ (06120) ട്രെയിനിൽ 800 തേർഡ് എ.സി. ഒഴിവുകൾ ഉണ്ട്. 27-ന് പുറപ്പെടുന്ന ട്രെയിനിൽ 700-ഓളം ടിക്കറ്റുകൾ ലഭ്യമാണ്. 16, 23, 30 തീയതികളിൽ പുറപ്പെടുന്ന കൊല്ലം-ചെന്നൈ സെൻട്രൽ (06118) ട്രെയിനിൽ വെയിറ്റിങ്ങാണ്.


















