Search for missing fishermen: തിരുവനന്തപുരത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പത്താംദിനത്തിൽ

തിരുവനന്തപുരത്ത് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പത്താംദിനത്തിലേക്ക് കടന്നിരിക്കുകയാണ്. മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടെ കാണാതായവർക്കായുള്ള
തിരുവനന്തപുരത്ത് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പത്താംദിനത്തിലേക്ക് കടന്നിരിക്കുകയാണ്. മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടെ കാണാതായവർക്കായുള്ള സ്കൂബ ടീം അംഗങ്ങളുടെ ആദ്യഘട്ട തിരച്ചിൽ പൂർത്തിയായി. ഒരു മണിക്കൂറിലധികം പൊഴി പ്രദേശത്താണ് സംഘം തിരച്ചിൽ നടത്തിയത്. കടലിനോട് ചേർന്ന ഭാഗത്ത് സീറോ വിസിബിലിറ്റിയെന്ന് സ്കൂബ ടീം അംഗം ആദർശ് ട്വന്റിഫോറിനോട് പറഞ്ഞു. അപകടം നടന്നയിടത്ത് തിരച്ചിൽ നടത്തുക സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സ്കൂബ ടീം ഇന്നലെ സ്ഥലത്ത് എത്തിയെങ്കിലും, തിരച്ചിൽ ഫലപ്രദമായില്ല. കടൽ പ്രക്ഷുബ്ധമായതിനെ തുടർന്ന്, ഇന്നലെ തിരച്ചിൽ അവസാനിപ്പിക്കേണ്ടി വന്നു. കടൽ ശാന്തമാകുന്ന മുറയ്ക്ക് വരും ദിവസങ്ങളിലും തിരച്ചിൽ തുടരാനാണ് സ്കൂബ ടീമിന്റെ തീരുമാനം. വിഴിഞ്ഞത്ത് നിന്ന് കാണാതായ ജോണിനായി കന്യാകുമാരി, കുളച്ചൽ ഭാഗത്ത് തിരച്ചിൽ വ്യാപിപ്പിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കൊച്ചിയിൽ നിന്ന് ALH ഹെലികോപ്റ്ററും, ജോണിയർ വിമാനവും ഇന്നും ആകാശ നിരീക്ഷണത്തിന് എത്തും.
കൊല്ലം നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണയ്ക്കായി ഇന്ന് നേവിയുടെ തിരച്ചിൽ തുടരുകയാണ്. നേവിയുടെ സ്കൂബാ സംഘവും കോസ്റ്റ് ഗാർഡിന്റെ വിമാനവും തിരച്ചിൽ നടത്തുകയാണ്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിലാണ് നാവികസേന തിരച്ചിലിന് എത്തിയത്. ഇന്നത്തെ തിരച്ചിലിൽ പ്രതീക്ഷയെന്ന് ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മ പറഞ്ഞു. തിരച്ചിൽ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്, പ്രദേശത്തെ മത്സ്യത്തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും ആശ്വാസം നൽകാൻ സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ദുരന്തത്തിൽ കാണാതായവരുടെ കുടുംബങ്ങൾക്കായി സർക്കാർ സഹായം നൽകുന്നതിന് തയ്യാറാണ്.


















