Street Dog Menace in Ulliyeri:ഉള്ളിയേരിയിൽ തെരുവുനായ ശല്യം രൂക്ഷം യാത്രക്കാരും വിദ്യാർഥികളും ഭീതിയിൽ

ഉള്ളിയേരി: ഉള്ളിയേരി ടൗണും അതിന്റെ ചുറ്റുപാടുകളും തെരുവുനായകളുടെ ശല്യത്തിൽ ദുരിതത്തിലായിട്ടുണ്ട്. ബസ് സ്റ്റാൻഡിലും ടൗണിലും നായകൾ കൂട്ടമായി തമ്പടിക്കുന്നതാണ്. പു
ഉള്ളിയേരി: ഉള്ളിയേരി ടൗണും അതിന്റെ ചുറ്റുപാടുകളും തെരുവുനായകളുടെ ശല്യത്തിൽ ദുരിതത്തിലായിട്ടുണ്ട്. ബസ് സ്റ്റാൻഡിലും ടൗണിലും നായകൾ കൂട്ടമായി തമ്പടിക്കുന്നതാണ്. പുലർച്ചെ ജോലിയാരംഭിക്കുന്ന പാൽ, പത്രം വിതരണക്കാർ, സ്കൂളുകളിലേക്കുള്ള വിദ്യാർത്ഥികൾ, യാത്രക്കാർ എന്നിവർക്കു വേണ്ടി നായകളുടെ ശല്യം ഭീഷണിയായി മാറിയിരിക്കുന്നു. മാമ്പൊയിൽ, നാറാത്ത്, കന്നൂർ, മുണ്ടോത്ത്, തെരുവത്തുകടവ് തുടങ്ങിയ പ്രദേശങ്ങളിലും ഈ പ്രശ്നം രൂക്ഷമാണ്. പ്രധാന റോഡുകളിലും ഇടവഴികളിലും നായകൾ കൂട്ടമായി നിൽക്കുന്നത് പതിവാണ്, ഇത് കാൽനടയാത്രക്കാർക്കു വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. നാട്ടുകാർ പറയുന്നു, സമാധാനത്തോടെ റോഡിലിറങ്ങി നടക്കാൻ കഴിയുന്ന സാഹചര്യമില്ല. ‘‘ഇരുട്ടുമാറുമുമ്പേ പത്രവുമായി ഇറങ്ങുന്ന ഞങ്ങളെപ്പോലുള്ളവരാണ് തെരുവുനായകളുടെ പ്രധാന ഇരകൾ. ബസ് സ്റ്റാൻഡ് പരിസരത്ത് ഇവ കൂട്ടംകൂടി നിൽക്കുകയാണ്. ബൈക്കിൽ പോകുമ്പോൾ പെട്ടെന്ന് കുറുകെ ചാടുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകും’’ - പത്രം ഏജന്റ് ദിവാകരൻ പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ സമാനമായ രീതിയിൽ തെരുവുനായ ആക്രമണം നടന്നിട്ടുണ്ട്. 2023 ജനുവരി രണ്ടിന്, ഉള്ളിയേരി പാലോറ സ്വദേശി സുരേഷ് ബാബുവിന് തെരുവുനായയുടെ കടിയേറ്റത്. ഉല്ലിയേരി പാലോറ സ്റ്റോപ്പിന് സമീപത്തെ ഹരിതതീരം റോഡിൽ, സുരേഷ് ബാബുവിന്റെ പിന്നിലായി കുട്ടികളും നടന്നുവരുന്നുണ്ടായിരുന്നു. മുൻപിൽ നടക്കുന്ന സുരേഷ് ബാബുവിന്റെ എതിർദിശയിൽ നിന്നുവന്ന തെരുവുനായ അടുത്തെത്തിയപ്പോൾ, ചാടി മുഖത്ത് കടിക്കുകയായിരുന്നു. പിന്നീട് കഴുത്തിലും നെഞ്ചിലും കടിയേൽക്കുകയും ചെയ്തു. മനോധൈര്യം സംഭരിച്ച്, നായയെ കീഴ്പ്പെടുത്തിയതിനാൽ, പിന്നിൽനിന്ന് വന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർ കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞവർഷം, മുരളി ഉള്ളിയേരിക്കും തെരുവുനായയുടെ കടിയേറ്റിരുന്നു. കൈവിരലിനായിരുന്നു ആക്രമണത്തിൽ പരിക്കേറ്റത്. ഉള്ളിയേരി എ.എം.എൽ.പി. സ്കൂൾ, ഉള്ളിയേരി ജി.എൽ.പി. സ്കൂൾ, ഉള്ളിയേരി എ.യു.പി. സ്കൂൾ തുടങ്ങിയ വിദ്യാഭ്യാസസ്ഥാപനങ്ങൾ ടൗണിനുസമീപമാണ് സ്ഥിതിചെയ്യുന്നത്. അതിനാൽ, കുട്ടികളുടെയും യാത്രക്കാരുടെയും സുരക്ഷ മുൻനിർത്തി ബന്ധപ്പെട്ട അധികൃതർ തെരുവുനായ ശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.


















