Global Recognition for Scientist:തിക്കോടി സ്വദേശിയും ശാസ്ത്രജ്ഞനായി അംഗീകരിച്ചു

തിക്കോടി: ആഗോളതലത്തിൽ പ്രശസ്തമായ ശാസ്ത്രജ്ഞരുടെ പട്ടികയിൽ തിക്കോടി സ്വദേശിയായ ഡോ. കെ. കെ. ബിനീഷ് ഇടംനേടിയിരിക്കുകയാണ്. 2025-ലെ അന്താരാഷ്ട്ര ശാസ്ത്ര റാങ്കിങ് ഏജൻ
തിക്കോടി: ആഗോളതലത്തിൽ പ്രശസ്തമായ ശാസ്ത്രജ്ഞരുടെ പട്ടികയിൽ തിക്കോടി സ്വദേശിയായ ഡോ. കെ. കെ. ബിനീഷ് ഇടംനേടിയിരിക്കുകയാണ്. 2025-ലെ അന്താരാഷ്ട്ര ശാസ്ത്ര റാങ്കിങ് ഏജൻസിയായ സൈ റാങ്കിങ് പുറത്തിറക്കിയ പട്ടികയിൽ, ലോകത്തിലെ മികച്ച അഞ്ച് ശതമാനം ശാസ്ത്രജ്ഞരിൽ ബിനീഷും ഉൾപ്പെട്ടിട്ടുണ്ട്. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ഇസെഡ്.എസ്.ഐ.) ചെന്നൈയിൽ പ്രവർത്തിക്കുന്ന മാരൈൻ ബയോളജി റീജണൽ സെന്ററിൽ സയന്റിസ്റ്റ് - ഇ ആയി സേവനം അനുഷ്ഠിക്കുന്ന ഡോ. ബിനീഷ്, 28 പുതിയ മത്സ്യവർഗങ്ങളെ കണ്ടെത്തുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. സമുദ്രജീവികളുടെ വൈവിധ്യവും വർഗീകരണവും സംബന്ധിച്ച അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ ഇന്ത്യൻ സമുദ്ര ജൈവശാസ്ത്ര മേഖലയ്ക്ക് വലിയ സംഭാവനയാണ്.
കൊച്ചി ശാസ്ത്ര -സാങ്കേതിക സർവകലാശാല (കുസാറ്റ്)യിൽ നിന്ന് സമുദ്രജീവശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം, സി. എം.എഫ്.ആർ.ഐ, എൻ.ബി. എഫ്.ജി.ആർ. തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് ഗവേഷണം നടത്തി പി.എച്ച്.ഡി. കരസ്ഥമാക്കി. 210-ലധികം ദേശീയ - അന്തർദേശീയ ഗവേഷണ പ്രബന്ധങ്ങൾ, 15 പുസ്തക അധ്യായങ്ങൾ, രണ്ട് പുസ്തകങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്രാവുകളുടെയും തിരണ്ടികളുടെയും സംരക്ഷണവുമായി ബന്ധപ്പെട്ട 200-ലധികം സ്പീഷീസുകളുടെ ഐ.യു.സി.എൻ. റെഡ് ലിസ്റ്റ് വിലയിരുത്തലിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുള്ളതായി അറിയുന്നു.


















