Court grants divorce:ഭർത്താവിന്റെ കുടുംബത്തിനൊപ്പം താമസിക്കാനാകില്ല, പ്രത്യേക ഫ്ലാറ്റ് വേണം

കൊച്ചി: ഭർത്താവിന്റെ കുടുംബത്തിൽ നിന്ന് പ്രത്യേക താമസ സൗകര്യം ആവശ്യപ്പെടുന്ന ഭാര്യയുടെ നടപടി ക്രൂരതയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒൻപത് വർഷത്തിലേറെയായി അകത്ത
കൊച്ചി: ഭർത്താവിന്റെ കുടുംബത്തിൽ നിന്ന് പ്രത്യേക താമസ സൗകര്യം ആവശ്യപ്പെടുന്ന ഭാര്യയുടെ നടപടി ക്രൂരതയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒൻപത് വർഷത്തിലേറെയായി അകത്ത് കഴിയുന്ന ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് സതീഷ് നൈനാനും ജസ്റ്റിസ് പി കൃഷ്ണകുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ വിധി. കണ്ണൂർ കുടുംബ കോടതിയുടെ ഉത്തരവിനെതിരെ ഭർത്താവ് നൽകിയ അപ്പീൽ അംഗീകരിച്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. 2015ൽ ഹിന്ദുമതാചാര പ്രകാരം ഇരുവരുടെയും വിവാഹം നടന്നിരുന്നു. ഭർത്താവ് ഗൾഫിൽ ഇലക്ട്രിക്കൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നുവെന്നും, വിവാഹത്തിന് ശേഷം ഇരുവരും അവിടെ താമസിച്ചിരുന്നുവെന്നും കോടതി രേഖപ്പെടുത്തി. ഭർത്താവിന്റെ മാതാപിതാക്കളും അവിടെ ഉണ്ടായിരുന്നു. ഗർഭിണിയായ ശേഷം യുവതി നാട്ടിലേക്ക് മടങ്ങിയതോടെ ഭർത്താവിന്റെ മാതാപിതാക്കളോടൊപ്പം താമസിക്കാനാകില്ലെന്നും, രണ്ട് കിടപ്പുമുറികളുള്ള പ്രത്യേക ഫ്ലാറ്റ് ലഭിച്ചാൽ മാത്രമേ മടങ്ങി വരൂവെന്നും അവൾ അറിയിച്ചതായി കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ദമ്പതികൾക്ക് കുഞ്ഞും ജനിച്ചു. യുവതിയുടെ പരാതിയിൽ, തങ്ങൾക്കിടയിലെ പ്രശ്നങ്ങൾക്ക് കാരണമാണെന്നായിരുന്നു ഹർജിക്കാരന്റെ മാതാവ്. എന്നാൽ അമ്മയുമായുണ്ടായ ചില അസ്വാരസ്യങ്ങൾ ഒഴികെ മറ്റ് ഗുരുതര പ്രശ്നങ്ങളൊന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കുടുംബക്കോടതിയുടെ കണ്ടെത്തലായിരുന്നു. കൂടാതെ, ഭാര്യ തന്റെ ഭർത്താവിനോട് സംസാരിക്കാൻ പോലും തയ്യാറായിരുന്നില്ലെന്നും, എല്ലാ വിവരങ്ങളും യുവതിയുടെ സഹോദരൻ വഴിയാണ് അറിയേണ്ടിവന്നതെന്നും ഭർത്താവ് കോടതിയെ അറിയിച്ചു. കുട്ടിയുടെ പേരിടൽ ചടങ്ങ്, ക്ഷേത്രത്തിൽ നടത്തിയ ചോറൂൺ എന്നിവയെക്കുറിച്ചും തന്നെ അറിയിച്ചിരുന്നില്ലെന്നും ഫോൺ സംഭാഷണങ്ങളുടെ രേഖകൾ ഉൾപ്പെടെ തെളിവായി ഹാജരാക്കിയതായും കോടതി രേഖപ്പെടുത്തി. ഈ ആരോപണങ്ങൾ യുവതി നിഷേധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭർത്താവിൽ നിന്ന് ദീർഘകാലം അകന്ന് നിൽക്കുകയും, മതിയായ കാരണമില്ലാതെ പ്രത്യേക താമസ സൗകര്യം നിർബന്ധപൂർവം ആവശ്യപ്പെടുകയും ചെയ്ത നടപടി മാനസിക ക്രൂരതയാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി വിവാഹമോചനം അനുവദിച്ചത്.





















