Welfare Pension Distribution Order:ക്ഷേമ പെൻഷൻ വിതരണം അക്കൗണ്ടിൽ, പുതിയ ഉത്തരവ് അടിയന്തിരമായി പിൻവലിക്കണം; യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി

തിരുവനന്തപുരം: ക്ഷേമ പെൻഷൻ വിതരണം തടസ്സപ്പെടുത്തുന്ന രീതിയിൽ യുഡിഎഫ് സർക്കാർ ഇറക്കിയ പുതിയ ഉത്തരവ് അടിയന്തിരമായി പിൻവലിക്കണമെന്ന് മുൻ ധനമന്ത്രി കെഎൻ ബാലഗോപാൽ ആവ
തിരുവനന്തപുരം: ക്ഷേമ പെൻഷൻ വിതരണം തടസ്സപ്പെടുത്തുന്ന രീതിയിൽ യുഡിഎഫ് സർക്കാർ ഇറക്കിയ പുതിയ ഉത്തരവ് അടിയന്തിരമായി പിൻവലിക്കണമെന്ന് മുൻ ധനമന്ത്രി കെഎൻ ബാലഗോപാൽ ആവശ്യപ്പെട്ടു. 62 ലക്ഷം പെൻഷൻ ഗുണഭോക്താക്കളിൽ കിടപ്പുരോഗികൾക്കു മാത്രമേ ഇനി വീട്ടിൽ പെൻഷൻ എത്തിക്കൂ എന്നും, മറ്റ് ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ട് വഴിയാണ് തുക കൈപ്പറ്റേണ്ടതെന്ന് സർക്കാർ പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ബാങ്കിൽ പോകാൻ കഴിയാത്തവരും അക്കൗണ്ട് തുറക്കാൻ സാധിക്കാത്തവരും ഈ ഉത്തരവിന്റെ പരിധിയിൽപ്പെട്ടതുകൊണ്ട്, അവർക്ക് പെൻഷൻ ലഭിക്കാതെ പോകുന്ന സാഹചര്യം ഉണ്ടാകും. ഇത് സാധാരണക്കാരുടെ അവകാശങ്ങൾക്കും വലിയ തിരിച്ചടിയായി മാറും.
മുൻപ് പോസ്റ്റ് ഓഫീസ് വഴി വിതരണം പരാജയപ്പെട്ടതിനെ തുടർന്ന്, എൽഡിഎഫ് സർക്കാർ സഹകരണ ബാങ്കുകൾ വഴിയാണ് പെൻഷൻ വീട്ടിലെത്തിക്കുന്ന സംവിധാനം വിജയിപ്പിച്ചത്. കേന്ദ്ര വിഹിതം ലഭിക്കാൻ ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) വേണമെന്ന വാദം തെറ്റാണെന്നും, കേന്ദ്ര വിഹിതമുള്ള എട്ടു ലക്ഷത്തോളം പേർക്ക് നേരത്തെ തന്നെ ഡിബിടി വഴിയും ആധാർ ലിങ്കിംഗ് വഴിയും പെൻഷൻ നൽകുന്നതായി കെഎൻ ബാലഗോപാൽ പറഞ്ഞു. 3000 രൂപയാക്കി ഉയർത്തുമെന്ന് പ്രകടനപത്രികയിൽ പറഞ്ഞ വി. ഡി. സതീശൻ സർക്കാർ, നിലവിലുള്ള പെൻഷൻ പദ്ധതിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.





















