ED Attack Case: ഇ.ഡി. ആക്രമണക്കേസ്; എം.വി. ഗോവിന്ദൻ അടക്കമുള്ള നേതാക്കളുടെ മൊഴിയെടുക്കും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാസസ്ഥലത്തെ പരിശോധന നടത്താൻ എത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സി.പി.
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാസസ്ഥലത്തെ പരിശോധന നടത്താൻ എത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സി.പി.എമ്മിന്റെ മുതിർന്ന നേതാക്കളുടെ മൊഴികൾ ശേഖരിക്കാൻ അന്വേഷണസംഘം തയ്യാറെടുക്കുന്നു. സംഭവത്തിൽ പങ്കെടുത്ത എം.വി. ഗോവിന്ദൻ, ജോൺ ബ്രിട്ടാസ് എം.പി., മുൻ മന്ത്രി വി. ശിവൻകുട്ടി, വി. ജോയി എം.എൽ.എ. എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തുന്നതിനാണ് ആലോചന. ഇവരെ നോട്ടീസ് നൽകി വിളിക്കാനാണ് തീരുമാനം. സംഭവത്തിൽ ഗൂഢാലോചനയും ആക്രമണത്തിന് പിന്നിൽ സി.പി.എമ്മിന്റെ നേതാക്കളുടെ പങ്കുണ്ടോയെന്നു അന്വേഷിക്കണമെന്നും ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന് ശേഷം പ്രതികളെ പിടികൂടാനെത്തിയ പോലീസിനെ പാർട്ടി നേതാക്കൾ തടഞ്ഞത് വിവാദമായിരുന്നു.
ഈ സംഭവത്തിൽ അറസ്റ്റിലായ 25 പ്രതികളുടെ ഫോൺ രേഖകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇവരുമായി സംഭവദിവസവും അടുത്ത ദിവസങ്ങളിലും ഫോൺ വഴി ബന്ധം പുലർത്തിയ നേതാക്കളുടെ ഫോൺ രേഖകളും അന്വേഷണസംഘത്തിന് ലഭ്യമാണ്. ഈ രേഖകളുടെ അടിസ്ഥാനത്തിൽ, ഡി.വൈ.എഫ്.ഐ., സി.പി.എം. നേതാക്കളെ ചോദ്യം ചെയ്യുന്നതിനായി വിളിക്കുകയാണ്. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന എല്ലാവരുടെയും മൊഴികൾ ശേഖരിക്കാനും സംശയമുള്ളവരെ ചോദ്യംചെയ്യാനും പോലീസ് നീക്കം നടത്തുകയാണ്.





















