NEET Paper Leak: നീറ്റ് ചോദ്യപേപ്പർ ചോർച്ച ഒരു സുരക്ഷാ വീഴ്ചയല്ല

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വെറുമൊരു സുരക്ഷാവീഴ്ച മാത്രമായിരുന്നില്ല. ലക്ഷങ്ങളുടെ ഇടപാടുകളോടെ മാസങ്ങൾ നീണ്ട ആസൂത്രണത്തിലാണ് രാജ്യത്തെ ഉന്നതമായ പരീക്ഷ അട
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വെറുമൊരു സുരക്ഷാവീഴ്ച മാത്രമായിരുന്നില്ല. ലക്ഷങ്ങളുടെ ഇടപാടുകളോടെ മാസങ്ങൾ നീണ്ട ആസൂത്രണത്തിലാണ് രാജ്യത്തെ ഉന്നതമായ പരീക്ഷ അട്ടിമറിച്ചിരിക്കുന്നത്. സിബിഐയുടെതാണ് കണ്ടെത്തൽ. ചോദ്യപേപ്പർ തയ്യാറാക്കുന്ന എൻടിഎ വിഷയാധിഷ്ഠിത വിദഗ്ദ്ധരും കോച്ചിങ് സെന്റർ ഉടമകളും ഇടനിലക്കാരും ഉദ്യോഗാർഥികളും അടങ്ങുന്ന വലിയ ഒരു ശൃംഖലതന്നെ ഇതിൽ പ്രവർത്തിച്ചുവെന്ന് ഡൽഹിയിലെ റോസ് അവന്യൂസ് സ്പെഷ്യൽ സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) സബ്ജക്റ്റ് വിദഗ്ദ്ധർ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ചോദ്യപേപ്പറുകൾ ചോർത്തുകയും, ഇടനിലക്കാർ വഴി വൻ തുകയ്ക്ക് വിദ്യാർത്ഥികൾക്ക് എത്തിച്ചു നൽകുകയും ചെയ്തുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ചോർത്തിയ ചോദ്യങ്ങളും പ്രത്യേക കോച്ചിങും നൽകുന്നതിനായി വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും 4 ലക്ഷം വരെയും അതിൽ കൂടുതലും ഈടാക്കിയിട്ടുണ്ട്. പ്രതികളുടെ മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ എന്നിവയിൽ നിന്ന് ചോർന്ന ചോദ്യങ്ങളുടെ PDF, ഇമേജ് ഫയലുകൾ ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. പരീക്ഷയ്ക്ക് ദിവസങ്ങൾക്ക് മുൻപ് ടെലഗ്രാം, വാട്സാപ്പ് എന്നിവ വഴിയാണ് ഈ ഫയലുകൾ കൈമാറിയത്. NEET 2026 എന്ന പേരിൽ വിവരങ്ങൾ കൈമാറുന്നതിനായി ഇടനിലക്കാർ വാട്സാപ്പ് ഗ്രൂപ്പും രൂപീകരിച്ചിരുന്നു. ചോർത്തിയ ചോദ്യപേപ്പർ നൽകുന്നതിന് സുരക്ഷയായി വിദ്യാർത്ഥികളുടെ സ്കൂൾ സർട്ടിഫിക്കറ്റുകളും ഒപ്പിട്ട ബ്ലാങ്ക് ചെക്കുകളും ഇടനിലക്കാർ വാങ്ങി വെച്ചിരുന്നു. 13 പ്രതികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എൻടിഎ സബ്ജക്ട് വിദഗ്ദ്ധരാണ് പ്രധാന പ്രതികൾ. 2-പ്രഹ്ലാദ് വിത്തൽറാവു കുൽക്കർണി-കെമിസ്ട്രി വിദഗ്ദ്ധൻ- കെമിസ്ട്രി പേപ്പർ മറാഠിയിൽ നിന്ന് ഇംഗ്ലീഷിലേക്ക് തിരികെ വിവർത്തനം ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നയാൾ. 3-മനീഷ സഞ്ജയ് ഹവാൽദാർ-ഫിസിക്സ് വിദഗ്ദ്ധ- ഇവർ പരീക്ഷയ്ക്ക് മുൻപ് ചോദ്യങ്ങൾ ചോർത്തുകയും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ഓഫ്ലൈൻ ക്ലാസുകളും കോച്ചിങും നൽകി 7-മനീഷ സഞ്ജയ് വാഗ്മറെ -വിദ്യാർത്ഥികളെ NTA വിദഗ്ദ്ധരുമായി ബന്ധപ്പെടുത്തുകയും ചോദ്യങ്ങൾ ചോർത്താൻ സഹായിക്കുകയും ചെയ്ത പ്രധാനി. 8-ധനഞ്ജയ് ലോഖണ്ഡെ വാഗ്മറെയിൽ നിന്ന് ചോദ്യപേപ്പറുകൾ കൈപ്പറ്റി വിതരണം ചെയ്തയാൾ. 9-മധുകർ ഖൈർനാർ- നാസിക് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ബ്രോക്കർ. ധനഞ്ജയ് ലോഖണ്ഡെയിൽ നിന്ന് 25 ലക്ഷം നൽകി ചോദ്യപേപ്പർ വാങ്ങി. 10- യഷ് യാദവ് - ധുക ഖൈർനാറിൽ നിന്ന് ചോദ്യങ്ങൾ വാങ്ങി മെസ്സേജിംഗ് ആപ്പുകൾ വഴി പ്രചരിപ്പിച്ചയാൾ. 11-മംഗിലാൽ ബിവാൾ- യഷ് യാദവിൽ നിന്ന് ടെലിഗ്രാം വഴി ചോദ്യങ്ങൾ കൈപ്പറ്റി. പകരം സ്വന്തം 10, 12 ക്ലാസുകളിലെ സർട്ടിഫിക്കറ്റുകളും ഒപ്പിട്ട ചെക്കുകളും ഈടായി നൽകി. ചോദ്യപേപ്പർ തയ്യാറാക്കുന്ന എൻടിഎ ആസ്ഥാനത്തെ കോൺഫിഡൻഷ്യൽ സെക്ഷനിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തുപോകുമ്പോഴും വിഷയവിദഗ്ദ്ധരെ പരിശോധിക്കുന്നതിനും മറ്റും യാതൊരു സംവിധാനവും ഉണ്ടായിരുന്നില്ല. ഇവിടെ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ കൃത്യമായി നിരീക്ഷിക്കാനോ വിലയിരുത്താനോ അധികൃതർ തയ്യാറാകാതിരുന്നതാണ് പ്രതികൾക്ക് തട്ടിപ്പ് നടത്താൻ എളുപ്പമാക്കിയതെന്നും സിബിഐ വിലയിരുത്തുന്നു.

















