Opposition protests intensify in Parliament: പാർലമെന്റിൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നു; ഇന്നും സഭയിൽ എത്താതെ അമിത് ഷാ

പാർലമെന്റിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം നടത്തുന്നതിനിടെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നും സഭയിൽ എത്തുന്നില്ല. വിദ്യാർത്ഥികൾക്കെതിരായ പൊലീസ് അതിക്രമത്തെക
പാർലമെന്റിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം നടത്തുന്നതിനിടെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നും സഭയിൽ എത്തുന്നില്ല. വിദ്യാർത്ഥികൾക്കെതിരായ പൊലീസ് അതിക്രമത്തെക്കുറിച്ച് അമിത് ഷായുടെ മറുപടി ആവശ്യപ്പെട്ട് പ്രതിപക്ഷം ലോക്സഭയുടെ നടുത്തളത്തിലിറങ്ങി. പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖർഗെയെ സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിലും പ്രതിപക്ഷം ശക്തമായ ബഹളം വച്ചു. ലോക്സഭ ഇന്ന് രണ്ട് മണിവരെയും, രാജ്യസഭ പന്ത്രണ്ട് മണി വരെയും നിർത്തിവച്ചു.
ഇന്ന് സഭ സമ്മേളനത്തിന് മുമ്പ് പാർലമെന്റ് കവാടത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരെ എൻഡിഎ അംഗങ്ങൾ മുദ്രാവാക്യങ്ങൾ ഉയർത്തിയപ്പോൾ, അമിത് ഷായ്ക്കെതിരെ പ്രതിപക്ഷവും മുഖാമുഖമായി എത്തി. രണ്ട് വിഭാഗങ്ങൾക്കുമിടയിൽ ഉദ്യോഗസ്ഥർ സുരക്ഷാ വലയം തീർക്കേണ്ടിവന്നു.
മോദി സർക്കാർ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതായി കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി ആരോപിച്ചു. അയോധ്യ സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. വർഷകാല സമ്മേളനം വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് പ്രതിപക്ഷം ശക്തമായ പ്രതിഷേധം നടത്തുന്നത്.





















