Pension Distribution Changes: ക്ഷേമപെൻഷൻ ഇനി വീട്ടിലേക്കില്ല, നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക്; സഹകരണ ബാങ്കുകളെ ഒഴിവാക്കുന്നു

തിരുവനന്തപുരം: സാമൂഹിക സുരക്ഷാപെൻഷൻ സഹകരണ ബാങ്കുകൾ വഴി വീടുകളിൽ നേരിട്ടെത്തിക്കുന്നത് നിർത്തലാക്കാനുള്ള നിർദേശത്തിന് തത്ത്വത്തിൽ അംഗീകാരം നൽകിയത് സർക്കാർ. കിടപ്
തിരുവനന്തപുരം: സാമൂഹിക സുരക്ഷാപെൻഷൻ സഹകരണ ബാങ്കുകൾ വഴി വീടുകളിൽ നേരിട്ടെത്തിക്കുന്നത് നിർത്തലാക്കാനുള്ള നിർദേശത്തിന് തത്ത്വത്തിൽ അംഗീകാരം നൽകിയത് സർക്കാർ. കിടപ്പുരോഗികൾക്കുമാത്രം പെൻഷൻ വീട്ടിലെത്തിച്ചാൽ മതിയെന്നതാണ് പുതിയ തീരുമാനം. മറ്റ് എല്ലാവർക്കും ആധാർ ബന്ധിത ബാങ്ക് അക്കൗണ്ടിലൂടെ മാത്രമേ പെൻഷൻ നൽകുകയുള്ളൂ. ഇതോടെ, പെൻഷൻ വിതരണം വാണിജ്യ ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രം നടക്കും. പുതിയ രീതി എപ്പോൾ നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. 2016 മുതൽ മുൻ എൽ.ഡി.എഫ്. സർക്കാർ ആവശ്യപ്പെടുന്നവർക്കെല്ലാം പ്രാഥമിക സഹകരണ ബാങ്കുകളിലൂടെ പെൻഷൻ വീട്ടിലെത്തിച്ചിരുന്നു. ഇപ്പോൾ ഈ നടപടിയിൽ മാറ്റം വരുത്തുകയാണ് സർക്കാർ. ആകെ 52 ലക്ഷത്തോളം പേർ പെൻഷൻ വാങ്ങുന്നുണ്ട്, ഇതിൽ 23 ലക്ഷത്തോളം പേർ നേരിട്ട് വാങ്ങുന്നവരാണ്. പുതിയ തീരുമാനം ഇവരിൽ വലിയ ഭൂരിപക്ഷത്തെ ബാധിക്കുമെന്നതാണ് ആശങ്ക. കിടപ്പുരോഗികൾക്കുപുറമേ, അംഗപരിമിതർക്കും, അവശരായവർക്കും, വിശ്വസ്തരില്ലാത്തവർക്കും, സമീപത്ത് ബാങ്കുകളോ എ.ടി.എം-കളോ ഇല്ലാത്തവർക്കും ഈ സംവിധാനം പ്രയോജനപ്പെട്ടിരുന്നു. ഒരു വ്യക്തിക്ക് പെൻഷൻ എത്തിച്ചാൽ, ഏജന്റിന് 25 രൂപയും സംഘത്തിന് 5 രൂപയും സർക്കാർ ഇൻസെന്റീവായി നൽകിയിരുന്നു. 1625 സംഘങ്ങളിലെ 8000-ത്തിലധികം ഏജന്റുമാരാണ് പെൻഷൻ വിതരണം ചെയ്തിരുന്നത്. ഇവർക്കും സംഘങ്ങൾക്കും വരുമാനനഷ്ടമുണ്ടാകും. പെൻഷൻ വിതരണം ചെയ്യുന്ന സാമൂഹിക സുരക്ഷാ പെൻഷൻ കമ്പനി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അക്കൗണ്ട് വഴിയാക്കുന്നത്. ഈ ഉത്തരവനുസരിച്ച്, കിടപ്പുരോഗികളെ വേർതിരിച്ച് കണ്ടെത്തണം. അതിന് മാനദണ്ഡങ്ങൾ നിശ്ചയിക്കേണ്ടതുണ്ട്. നേരിട്ട് പെൻഷൻ എത്തിക്കുന്നത് പരിമിതപ്പെടുത്തുന്നതോടെ, അംഗപരിമിതർ, അവശർ, പ്രായമേറിയവർ തുടങ്ങിയ ഗുണഭോക്താക്കൾ ബാങ്കുകളിലോ എ.ടി.എം-കളിലോ എത്തേണ്ടിവരും. അവർക്ക് വാണിജ്യ ബാങ്കുകളിൽ അക്കൗണ്ട് എടുക്കേണ്ടതായിരിക്കും. ഇത്തരം നടപടികളിൽ പിടിപ്പില്ലാത്തവർ മറ്റാരെയെങ്കിലും ആശ്രയിക്കേണ്ടിവരും. പണം നേരിട്ട് കൈകളിലെത്തുന്നതുപോലെ സുരക്ഷിതമല്ല, മറ്റുള്ളവരെ ആശ്രയിക്കുന്നത്. 23 ലക്ഷത്തോളം പേർ പത്തുവർഷമായി അനുഭവിക്കുന്ന സൗകര്യം നിർത്തലാക്കുന്നത് വലിയ പ്രതിഷേധത്തിന് കാരണമാവും. എന്നാൽ, ആധാർ അധിഷ്ഠിതമാകുന്നതോടെ, ക്ഷേമപെൻഷൻ അനർഹരും മരിച്ചുപോയവരുടെ പേരിലും തട്ടിയെടുക്കുന്നത് തടയാനാവുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. കേന്ദ്രത്തിനും ഇഷ്ടമില്ല, ബാക്കിപ്പണം വൈകുന്നു. പെൻഷൻ അക്കൗണ്ടുവഴി മാത്രമാക്കാൻ നാലുകാരണങ്ങളാണ് കമ്പനി പറയുന്നത്:


















