PM Shri: യു.ഡി.എഫ്. പിന്മാറാത്തത് ഉപകാരസ്മരണകൊണ്ട് -പിണറായി വിജയൻ

തിരൂർ: പി.എം.ശ്രീ പദ്ധതിയിൽ നിന്ന് യു.ഡി.എഫ്. സർക്കാർ പിന്മാറാത്തത്, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുപ്പതിലധികം മണ്ഡലങ്ങളിൽ ലഭിച്ച സഹായത്തിന്റെ ഉപകാരസ്മരണയാണെന്ന് പ്രതി
തിരൂർ: പി.എം.ശ്രീ പദ്ധതിയിൽ നിന്ന് യു.ഡി.എഫ്. സർക്കാർ പിന്മാറാത്തത്, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുപ്പതിലധികം മണ്ഡലങ്ങളിൽ ലഭിച്ച സഹായത്തിന്റെ ഉപകാരസ്മരണയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം തിരൂർ ടൗൺ ഹാളിൽ അദ്ദേഹം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയിലൂടെ കാവിവത്കരണമാണ് പ്രധാന ലക്ഷ്യം. ആർ.എസ്.എസ്.യുടെ കാഴ്ചപ്പാടിൽ നിന്ന് നോക്കുമ്പോൾ, യു.ഡി.എഫ്. അവരുടെ കൂടെയുണ്ട്. യു.ഡി.എഫ്. സർക്കാർ സത്യപ്രതിജ്ഞാചടങ്ങിൽ ഒരുകാലത്തും ഇല്ലാത്ത രീതിയിൽ വന്ദേമാതരം ചൊല്ലിയിരുന്നു. പണ്ടത്തെ വന്ദേമാതരം ചൊല്ലലിന് ഒരു ക്രമവുമുണ്ടായിരുന്നു. ചൊല്ലേണ്ടത് തുടക്കത്തിലെ വരികൾ മാത്രമാണ്. ഈ വിഷയത്തിൽ യു.ഡി.എഫ്. ആർ.എസ്.എസ്.-ന്റെ കീഴിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ, വന്ദേമാതരം പൂർണമായും ചൊല്ലണമെന്ന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്, ഇത് ഉടൻ പിൻവലിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവാസിക്ഷേമ ബോർഡിനും നോർക്ക റൂട്ട്സിനും പണമില്ല. ബജറ്റിൽ നോർക്ക റൂട്ട്സ് എന്ന പദം കാണുന്നില്ല. പ്രവാസികളുടെ ക്ഷേമത്തിന് ആദ്യം നിലവിലുള്ള പദ്ധതികൾ തുടരണം എന്നതാണ് ആവശ്യകത. തിരിച്ചുവന്ന പ്രവാസികൾക്ക് പുനരധിവാസത്തിന് നോർക്ക കോടിക്കണക്കിന് രൂപ സബ്സിഡി നൽകിയതായി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഗഫൂർ പി. ലില്ലീസ് യോഗം അധ്യക്ഷനായി. കെ.വി. അബ്ദുൾഖാദർ, വി.പി. അനിൽ, സംസ്ഥാന സെക്രട്ടറി ബാദുഷ കടലുണ്ടി, ജില്ലാ സെക്രട്ടറി വി.കെ. റൗഫ് എന്നിവർ പ്രസംഗിച്ചു. അക്ബർ ട്രാവൽസ് എം.ഡി. ഡോ. അബ്ദുൾനാസർ, പ്രവാസി വ്യവസായി ഉസ്മാൻ കല്ലൻ എന്നിവരെ ആദരിച്ചു.





















