Supreme Court dismisses Mahua Moitra's plea: മഹുവ മൊയ്ത്രയുടെ ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ഫേസ്ബുക്കിൽ വിവാദമായ പോസ്റ്റുകൾ പങ്കുവെച്ചതിനെ തുടർന്ന് പോലീസ് ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന തൃണമൂൽ കോൺഗ്രസ് എം.പി മഹുവ
ന്യൂഡൽഹി: ഫേസ്ബുക്കിൽ വിവാദമായ പോസ്റ്റുകൾ പങ്കുവെച്ചതിനെ തുടർന്ന് പോലീസ് ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയുടെ ഹർജി സുപ്രീം കോടതി തള്ളി. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് മുന്നിൽ വീഡിയോ കോൺഫറൻസിങ് വഴി ഹാജരാകാൻ അനുമതി നൽകണമെന്നായിരുന്നു മഹുവയുടെ ആവശ്യം. തന്റെ മണ്ഡലത്തിലെ പോലീസ് സ്റ്റേഷനിൽ ഹാജരാകുമ്പോൾ ജനക്കൂട്ടം ആക്രമിക്കാനുള്ള സാധ്യതയുണ്ടെന്നും മുൻപ് മുട്ടയേറുണ്ടായിട്ടുണ്ടെന്നും മഹുവയുടെ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ കോടതിയിൽ വാദിച്ചു. എന്നാൽ, രാഷ്ട്രീയത്തിലിറങ്ങിയ ഒരാൾ മുട്ടയേറിനെ ഭയപ്പെടുന്നത് ശരിയല്ലെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യസമര സേനാനികൾ നെഞ്ചിൽ വെടിയുണ്ടകൾ ഏറ്റുവാങ്ങിയവരാണെന്നും ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഇത്തരം ഹർജികൾ കോടതിയുടെ പരിഗണനയ്ക്ക് വരേണ്ടവ പോലുമല്ലെന്നും ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. ജൂണിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച രണ്ട് വീഡിയോകളിലെ പരാമർശങ്ങളെത്തുടർന്ന് ഒരു ബിജെപി നേതാവ് നൽകിയ പരാതിയിലാണ് മഹുവ മൊയ്ത്രയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേസ് റദ്ദാക്കണമെന്ന മഹുവയുടെ ഹർജിയിൽ കൊൽക്കത്ത ഹൈക്കോടതി നേരത്തെ ഇടക്കാല സംരക്ഷണം നൽകിയിരുന്നെങ്കിലും ആഗസ്റ്റ് 14-ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. അന്വേഷണ ഏജൻസിയോട് സഹകരിക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ടെന്നും അത് പാലിക്കാത്ത പക്ഷം നിയമനടപടികൾ നേരിടേണ്ടി വരുമെന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.





















