Tourism Minister's Visit:കോഴിക്കോടിന്റെ കുട്ടനാടിന് വേണം അടിസ്ഥാനസൗകര്യങ്ങൾ

വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ഇന്ന് അകലാപ്പുഴയിലെ ഉല്ലാസബോട്ട് വിനോദസഞ്ചാരകേന്ദ്രത്തിൽ സന്ദർശനം നടത്തുമെന്ന് കെ. പ്രവീൺകുമാർ എം.എൽ.എ. അറിയിച്ചു.
വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ഇന്ന് അകലാപ്പുഴയിലെ ഉല്ലാസബോട്ട് വിനോദസഞ്ചാരകേന്ദ്രത്തിൽ സന്ദർശനം നടത്തുമെന്ന് കെ. പ്രവീൺകുമാർ എം.എൽ.എ. അറിയിച്ചു. 12-ന് നടക്കുന്ന ഈ സന്ദർശനത്തിൽ പേരാമ്പ്ര എം.എൽ.എ. ഫാത്തിമ തഹിലിയ, സമീപ പഞ്ചായത്തിലെ പ്രസിഡന്റുമാർ, വിനോദസഞ്ചാരവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുക്കും. അകലാപ്പുഴയിലെ ടൂറിസം വികസനത്തിനായി ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ, ഭാവി പദ്ധതികൾ, ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കൽ തുടങ്ങിയ വിഷയങ്ങൾ മന്ത്രിയും എം.എൽ.എ.മാരും കൂടിക്കാഴ്ച നടത്തുമെന്ന് പ്രവീൺകുമാർ പറഞ്ഞു. അകലാപ്പുഴയിലെ ടൂറിസം വികസനത്തെക്കുറിച്ചുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, മന്ത്രിയുടെ സന്ദർശനം മറ്റ് പരിപാടികൾക്കൊപ്പം ചേർത്താണ് സംഘടിപ്പിച്ചിരിക്കുന്നത്.
അകലാപ്പുഴ ജലവിനോദ ടൂറിസ്റ്റ് കേന്ദ്രത്തിൽ നൂറുകണക്കിന് സന്ദർശകർ ദിവസേന എത്തുന്നത് ശ്രദ്ധേയമാണ്. എന്നാൽ, സന്ദർശകരെ സ്വീകരിക്കാൻ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഇപ്പോഴും ഒരുക്കിയിട്ടില്ല. ബോട്ടുയാത്രയ്ക്ക് എത്തുന്ന സഞ്ചാരികൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പൊതുശൗചാലയങ്ങൾ ഇല്ല. നിലവിൽ ബോട്ടുകളിൽ ശുചീകരണ സംവിധാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ട്. ശൗചാലയങ്ങൾ നിർമിക്കാൻ തിക്കോടി ഗ്രാമപ്പഞ്ചായത്ത് അഞ്ചുലക്ഷം രൂപ വീതം വകയിരുത്തിയിട്ടുണ്ടെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ പറഞ്ഞു. സന്ദർശകർക്ക് വിശ്രമിക്കാനോ തണലിലിരിക്കാനോ മതിയായ സൗകര്യമില്ല. ടൂറിസം വികസനത്തിനായി ആവശ്യമായ ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ഇന്ധന പമ്പുകൾ, എ.ടി.എം. സൗകര്യങ്ങൾ, ഓട്ടോ-ടാക്സി സ്റ്റാൻഡ്, മെഡിക്കൽ ഷോപ്പുകൾ, പ്രാഥമിക ചികിത്സാ കേന്ദ്രം, ആംബുലൻസ് സേവനം, വിശാലമായ പാർക്കിങ് ഗ്രൗണ്ടുകൾ എന്നിവയും ഇവിടെ ആവശ്യമാണ്.













