







ലക്കിടി-പേരൂര്‍ റബ്ബര്‍ ഉല്പാദക സംഘം 2026-27 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗവും annual mass contact programme-ഉം സംഘടിപ്പിച്ചു. ചടങ്ങില്‍ സംഘത്തിന്റെ മുന്‍ വൈസ് പ്ര
ലക്കിടി-പേരൂര്‍ റബ്ബര്‍ ഉല്പാദക സംഘം 2026-27 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗവും Annual Mass Contact Programme-ഉം സംഘടിപ്പിച്ചു. ചടങ്ങില്‍ സംഘത്തിന്റെ മുന്‍ വൈസ് പ്രസിഡന്റ് കെ. ലക്ഷ്മണനെ ആദരിച്ചു. പരിപാടിയില്‍ സംഘത്തിന്റെ വൈസ് പ്രസിഡന്റ് പി. കെ. വര്‍ഗീസ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ബൈജു സി. പത്മനാഭന് അധ്യക്ഷനായി പ്രസംഗം നടത്തി. എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് സി. വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വരവ്-ചിലവ് കണക്കുകള്‍ പ്രസിഡന്റ് ബൈജു സി. പത്മനാഭന് അവതരിപ്പിച്ചു.
റബ്ബര്‍ ബോര്‍ഡ് ഡെപ്യൂട്ടി റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ശ്രീമതി വത്സല മാതുക്കല് മുഖ്യാതിഥിയായി പങ്കെടുത്ത് Annual Mass Contact Programme ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുന്‍ വൈസ് പ്രസിഡന്റ് കെ. ലക്ഷ്മണനെ ആദരിച്ചു. റബ്ബര്‍ ബോര്‍ഡ് ഡെവലപ്മെന്റ് ഓഫീസര്‍ ശ്രീമതി ജിഷ ഇ. എസ്., ഫീല്‍ഡ് ഓഫീസര്‍ അതുല്‍ എം. എന്നിവര്‍ വിവിധ വിഷയങ്ങളില്‍ അവതരണം നടത്തി. റോട്ടറി ക്ലബ് ഓഫ് ഒറ്റപ്പാലം പ്രസിഡന്റ് സതീഷ് നായര്‍ ആശംസകള്‍ നേര്‍ന്നു. റോട്ടറി ക്ലബ് ഡയറക്ടറും RCC കോര്‍ഡിനേറ്ററുമായ ആര്. മധുസൂദനന് പരിപാടിയില്‍ പങ്കെടുത്തു.
ചടങ്ങിന്റെ ഭാഗമായി റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ 15 അംഗങ്ങള്‍ ഉള്‍പ്പെട്ട Rotary Community Corps (RCC) Tapper Bank-ന് തുടക്കം കുറിച്ചു. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി റോട്ടറി ക്ലബ് 5,000 ധനസഹായം അനുവദിച്ചു. പരിപാടിയുടെ ഭാഗമായി ചോദ്യോത്തര സെഷനും സംഘടിപ്പിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ കൃഷ്ണദാസ് വി. നന്ദി പ്രകടനം നടത്തി. റബ്ബര്‍ കര്‍ഷകരുടെയും ടാപ്പര്‍മാരുടെയും ക്ഷേമം ലക്ഷ്യമിട്ട് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും റബ്ബര്‍ മേഖലയിലെ വിവിധ വിഷയങ്ങളില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും പരിപാടി വേദിയായി. സംഘം അംഗങ്ങള്‍, റബ്ബര്‍ ടാപ്പര്‍മാര്‍, റോട്ടറി ക്ലബ് അംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ സജീവമായി പങ്കെടുത്തു.


Heavy Rain Impact in Kerala: സംസ്ഥാനത്ത് മഴക്കെടുതി 45000 കർഷകരെ ബാധിച്ചു, മൊത്തം 121 കോടിയുടെ കൃഷിനാശം, സഹായം നൽകുമെന്നും മന്ത്രി; കർഷക അവാർഡുകളും പ്രഖ്യാപിച്ചു
Catch of the Day: വിഴിഞ്ഞത്ത് ബോട്ടുനിറയെ വേളാപ്പാര, 2000 രൂപ വരെ വില
Milk price hike in Maharashtra:മഹാരാഷ്ട്രയിൽ പാലിന് വില കൂടും; ലിറ്ററിന് 2 രൂപയുടെ വർധന ഓഗസ്റ്റ് 11 മുതൽ
Rainfall Decrease in State:സംസ്ഥാനത്ത് കാലവർഷത്തിൽ 21% കുറവ്
Return of Hills Fish:ഗംഗാ നദിയിലേക്ക് ഹിൽസ മത്സ്യം തിരിച്ചെത്തി
Elephant Herd in Edappuzha: എടപ്പുഴയിൽ വീണ്ടും കാട്ടാനക്കൂട്ടം; വ്യാപക കൃഷിനാശം
Water Conservation Efforts:ജലസേചനത്തിന്റെ ലക്ഷ്യം; ടൂറിസവും കുടിവെള്ളവും ലഭിച്ചു
Vegetable Prices Rising:പച്ചക്കറിവില കൂടുന്നു
Infrastructure Issues in Padiyoor: പടിയൂർ- പൂമംഗലം കോൾമേഖല തരിശു തന്നെ
Wild Boar Infestation: കാട്ടുപന്നിശല്യത്തിൽ വലഞ്ഞ് ഇരവിച്ചിറക്കാർ

Click Dot Com: ജനങ്ങൾക്കും സർക്കാർ സംവിധാനങ്ങൾക്കും ഇടയിലുള്ള വിടവ് കുറക്കാൻ ക്ലിക്ക് ഡോട്ട് കോം

Flood Damage to Textile Shop:38 വർഷം പഴക്കമുള്ള തുണിക്കട; പ്രളയത്തിന് പിന്നാലെ വീണ്ടും മഴക്കെടുതി, നഷ്ടം 50 ലക്ഷത്തിലേറെ

Flood Disaster: കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

Jharkhand Exam Scandal: ഝാർഖണ്ഡ് പരീക്ഷാ ക്രമക്കേട്: JPSC അംഗങ്ങൾ രാജിവെച്ചു, പരീക്ഷ റദ്ദാക്കും; സമരം തുടരുന്നു വിദ്യാർഥികൾ

Student Protest in Jharkhand:ജാർഖണ്ഡിൽ പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർത്ഥി സമരം ശക്തമാകുന്നു

National Testing Agency Reforms: ദേശീയ പരീക്ഷാ ഏജൻസിയിൽ അഴിച്ചുപണിക്ക് കേന്ദ്രം, ചോദ്യപേപ്പർ ചോർച്ച അന്വേഷിക്കാൻ പ്രത്യേക വിഭാഗം; എൻടിഎയിൽ കൂടുതൽ ഉന്നത നിയമനങ്ങൾക്കും തീരുമാനം

Strong Preparation for Comeback: ട്രിവാൻഡ്രം റോയൽസ് തിരിച്ചുവരവിനൊരുങ്ങി

Sabalenka's Defeat: ആരീന സബലെങ്ക കാനഡ ഓപ്പണിൽ പുറത്തായി