Flood Damage in Kuttanad: കുട്ടനാടൻ പാടശേഖരങ്ങളിൽ മടവീഴ്ച തുടരുന്നു

കുട്ടനാട്: കുട്ടനാടൻ പാടശേഖരങ്ങളിൽ മടവീഴ്ച തുടരുന്നു. വടക്കേക്കരി മാടത്താനിക്കരി പാടശേഖരവും ഉൾപ്പെടെ, രണ്ടാകൃഷിയിറക്കിയ അഞ്ച് പാടശേഖരങ്ങളിൽ കൃഷിനാശമുണ്ടായിട്ടുണ
കുട്ടനാട്: കുട്ടനാടൻ പാടശേഖരങ്ങളിൽ മടവീഴ്ച തുടരുന്നു. വടക്കേക്കരി മാടത്താനിക്കരി പാടശേഖരവും ഉൾപ്പെടെ, രണ്ടാകൃഷിയിറക്കിയ അഞ്ച് പാടശേഖരങ്ങളിൽ കൃഷിനാശമുണ്ടായിട്ടുണ്ട്. അടുത്തിടെ മൂലപൊങ്ങമ്പ്ര, എഴുകാട് പാടങ്ങളിലും വെള്ളം കയറിയതായി റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ രാത്രിയുണ്ടായ ശക്തമായ ഒഴുക്കാണ് വടക്കേക്കരി മാടത്താനിക്കരി പാടശേഖരത്തിൽ മടവീണതിന്റെ കാരണം. 380 ഏക്കറിലെ 30 ദിവസം പ്രായമായ നെൽച്ചെടികളാണ് നശിച്ചതെന്ന് പാടശേഖരസമിതി സെക്രട്ടറി വി. ബൈജു അറിയിച്ചു. 200-ഓളം കർഷകരാണ് ഈ കൃഷിയിറക്കിയത്. പെട്ടിമട തള്ളിപ്പോയി എന്നതാണ് മടവീണതിന്റെ കാരണം. ചമ്പക്കുളം കൃഷിഭവൻ പരിധിയിൽ വരുന്ന പാട്ടത്തിവരമ്പിനകം (100 ഏക്കർ), ഉന്തംവേലി നന്ത്യാട്ടുവരമ്പിനകം (70 ഏക്കർ), ചമ്പക്കുളം പടച്ചാൽ, നട്ടായം എന്നീ പാടശേഖരങ്ങളിൽ നേരത്തേ മടവീണതായും റിപ്പോർട്ട് ചെയ്യുന്നു. പാട്ടത്തിവരമ്പിനകം പാടത്ത് വെള്ളം നിറഞ്ഞതോടെ, പാടശേഖരത്തിന്റെ ചുറ്റുമുള്ള നൂറുകണക്കിനു വീടുകളിലും ദേവിവിലാസം ഹയർ സെക്കൻഡറി സ്കൂളിലും വെള്ളം കയറി. 55 ദിവസം പ്രായമായ നെൽച്ചെടികളാണ് ഇവിടെ നശിച്ചത്. ഉന്തംവേലി നന്ത്യാട്ടുവരമ്പിനകം പാടത്ത് 40 ദിവസം പ്രായമായ കൃഷിയും വെള്ളത്തിലായി. ബണ്ടു കവിഞ്ഞതോടെ പെട്ടിമടയിൽ വിള്ളലുണ്ടായി, വെള്ളം കയറുകയായിരുന്നുവെന്ന് പാടശേഖരസമിതി പ്രസിഡന്റുമാരായ ആർ. തുളസീദാസ്, സതീശൻ എന്നിവർ അറിയിച്ചു. ഇതിനു പുറമേ, മൂലപൊങ്ങമ്പ്ര പാടശേഖരത്തിൽ (170 ഏക്കർ) അൻപതിൻചിറയ്ക്കും കുരിശടിക്കും ഇടയിൽ മടവീണതോടെ, സമീപത്തെ എഴുകാട് പാടശേഖരത്തിലും (70 ഏക്കറിലധികം) വെള്ളം കയറി കൃഷിനശിച്ചു. പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ മങ്കൊമ്പ് തെക്കേ മണപ്പള്ളി പാടശേഖരത്തിൽ, അള്ളവീണെണ്ടെങ്കിലും കർഷകരുടെ സമയോചിത ഇടപെടലിൽ മടവീഴ്ച തടയാനായി ശ്രമങ്ങൾ തുടരുകയാണ്.




















