SUV Competition Intensifies: 2027-ൽ പുതിയ നെക്സോണും സോണറ്റും

കിയ സോണറ്റിന്റെ രണ്ടാം തലമുറ 2027-ൽ 'ക്യുവൈ 2 ഇ' എന്ന കോഡ് നാമത്തിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. കമ്പനിയുടെ പുതിയ കെ1 പ്ലാറ്റ്ഫോമിലാകും ഈ എസ്യു.വി ഒരു
കിയ സോണറ്റിന്റെ രണ്ടാം തലമുറ 2027-ൽ 'ക്യുവൈ 2 ഇ' എന്ന കോഡ് നാമത്തിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. കമ്പനിയുടെ പുതിയ കെ1 പ്ലാറ്റ്ഫോമിലാകും ഈ എസ്യു.വി ഒരുങ്ങുക. കിയ സിറോസിനും ഇതേ പ്ലാറ്റ്ഫോമാണ് ഉപയോഗിക്കുന്നത്. പുതിയ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആർക്കിടെക്ചർ ഉൾക്കൊള്ളുന്ന ഈ പ്ലാറ്റ്ഫോം വഴി ഓവർ ദി എയർ സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ, റിമോട്ട് ഡയഗ്നോസ്റ്റിക്സ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ വാഹനത്തിൽ ലഭ്യമാകും. പിൻസീറ്റ് യാത്രക്കാർക്ക് കൂടുതൽ സൗകര്യം നൽകുന്നതിന്, നിലവിലെ സോണറ്റിന്റെ പ്രധാന പോരായ്മകളിലൊന്നായ പിൻസീറ്റിലെ പരിമിതമായ ഇടം പുതിയ മോഡലിൽ പരിഹരിക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ പ്ലാറ്റ്ഫോമിന്റെ സഹായത്തോടെ വീൽബേസ് വർധിപ്പിക്കുന്നതിനാൽ പിൻസീറ്റിലുള്ള യാത്രക്കാർക്ക് കൂടുതൽ ലെഗ്റൂമും യാത്രാസൗകര്യവും ലഭിക്കും. ഹൈബ്രിഡ് പതിപ്പും എത്തും. രണ്ടാം തലമുറ സോണറ്റിൽ നിലവിലെ പെട്രോൾ, ഡീസൽ എൻജിനുകളും ഗിയർബോക്സ് ഓപ്ഷനുകളും തുടരുമെന്നാണ് സൂചന. അതേസമയം, 2028 അല്ലെങ്കിൽ 2029-ഓടെ ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള സോണറ്റ് അവതരിപ്പിക്കാനും കിയ ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഹൈബ്രിഡ് പതിപ്പ് എത്തിയാൽ ഈ വിഭാഗത്തിലെ മറ്റ് എസ്.യു.വി. മോഡലുകളെ അപേക്ഷിച്ച് കിയയ്ക്ക് മത്സരത്തിൽ മുൻതൂക്കം നേടാനാകുമെന്നാണ് വിലയിരുത്തൽ.



















